എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/Details
ഭൗതികസൗകര്യങ്ങൾ
2.30 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.നൂതന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണയ ജ്ഞം ലക്ഷ്യമിട്ടു കൊണ്ട് എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്ക് ആക്കിയ ചാത്തന്നൂർ സബ് ജില്ലയിലെ ആദ്യ എയ്ഡഡ് വിദ്യാലയമാണ് എഴിപ്പുറം എച്ച്.എസ്.എസ്. നിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് നൽകാൻ പ്രഥമ അദ്ധ്യാകനും മറ്റ് അദ്ധ്യാപകരും കൂട്ടായി ശ്രമിക്കുന്നു.പി.ടി.എ യുടെയും നാട്ടുകാരുടെയും പിന്തുണ എടുത്ത് പറയേണ്ടതാണ്. ലീറ്റിൽ കൈറ്റ്സ്, എസ്.പി.സി, സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി, എൻ.എസ്.എസ് എന്നീ യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.രണ്ട് ഓഡിറ്റോറിയം, 10 ബസ്സുകൾ, അതിവിശാലമായ ഉച്ചഭക്ഷണ ഹാൾ, പുതിയതും നവീകരിച്ചതുമായ ടോയ്‌ലറ്റുകൾ, ശുദ്ധജല വിതരണ സംവിധാനത്തിനായി വാട്ടർ പ്യൂരിഫൈർ , "ഹോട്ട് വാട്ടർ" ഡിസ്ട്രിബൂഷൻ റൂം എന്നിവ ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സ്കൂളിനുണ്ട്.
നമ്മുടെ സ്കൂളിന്റെ പ്രത്യേകതകൾ ⬇
- മികച്ച അച്ചടക്കം.
- എച്ച്.എസ് വിഭാഗം എസ്.പി.സി, ലിയറ്റിൽ കൈറ്റ്സ്,ജെ.ആർ.സി, സ്കൗട്ട് $ ഗൈഡ് യൂണിറ്റുകളും ഹയർ സെക്കണ്ടറിയിൽ എൻ.എസ്.എസ്, അസാപ് യൂണിറ്റും പ്രവർത്തിക്കുന്നു.
- ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയുള്ള ഹൈസ്കൂൾ , ഹയർ സെക്കണ്ടറി എെ.ടി.ലാബ്.
- ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള അസ്സാപ് കേന്ദ്രം .
- ലൈബ്രറി.
- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സൗജന്യമായി ബസുകൾ.
- മുഴുവൻ സമയവും പ്രവർത്തിക്കുന്ന സ്കൂൾ ഹെൽത്ത് ക്ലിനിക്.
- ഹൈടെക്ക് പദ്ധതിയിൽ അധിഷ്ഠിതമായ സ്മാർട്ട് ക്ലാസുകൾ
- ശാസ്ത്രമേള,കായികമേള, കലാമേള എന്നിവക്ക് സമഗ്രമായ പരിശീലനം.
- സയൻസ് ലാബ്.
- ഗണിത ലാബ്.
- സെമിനാർ ഹാൾ.
- ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും കുട്ടികൾക്ക് ആഹാരം കഴിക്കാനായി വിശാലമായ ഭക്ഷണ മുറികളും.
- മെഡിക്കൽ-എഞ്ചിനീയറിഗ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ എൻട്രൻസ് പരിശീലന കേന്ദ്രം.
- ആരോഗ്യം, പരിസ്ഥിതി, പൗരബോധം എന്നിവക്ക് സാമൂഹിക അവബോധക്ലാസ്സുകൾ.
- കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സൗജന്യമായി ബസുകൾ.
- വിശാലമായ കളിസ്ഥലം.
സ്കൂൾ കെട്ടിടങ്ങൾ
-
ഹൈസ്കൂളിന്റെ പഴയ കെട്ടിടം
-
ഹൈസ്കൂളിന്റെ പുതിയ കെട്ടിടം 1
-
ഹൈസ്കൂളിന്റെ പുതിയ കെട്ടിടം 2
-
ഹയർസെക്കന്ററി കെട്ടിടം + ആഡിറ്റോറിയം 1
-
സ്കൂൾ ആഡിറ്റോറിയം2
-
ഹൈസ്കൂളിന്റെ പുതിയ കെട്ടിടം 2
സ്മാർട്ട് ക്ലാസ് റൂം
-
സ്മാർട്ട് ക്ലാസ് റൂം
പാചകപ്പുരയും ഉച്ചഭക്ഷണ മുറിയും
-
ഉച്ചഭക്ഷണ മുറിയിൽ ഭക്ഷണം വിളമ്പുന്നു 1
-
ഉച്ചഭക്ഷണ മുറി
-
ഉച്ചഭക്ഷണ മുറിയിൽ ഭക്ഷണം വിളമ്പുന്നു 2
-
ഉച്ചഭക്ഷണത്തിന് വരിനിൽക്കുന്ന കുട്ടികൾ