എല്ലാം കഥ!

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവരും പറയുന്നു... കഥ കേട്ടു, കഥ പറഞ്ഞു, കഥ എഴുതി ,കഥ വായിച്ചു.... ഞാനല്ലേ കഥ അപ്പോൾ ഇവരെല്ലാം ചെയ്തത് എന്താ? അപ്പോൾ ഞാൻ ആരാ? ഇതിനൊരു ഉത്തരം കണ്ടെത്തേണ്ടത് എൻറെ ആവശ്യമാണ്. ഇതിനുത്തരം കണ്ടുപിടിച്ചേ തീരൂ.. എന്നും പറഞ്ഞ് കഥ തൻ്റെ യാത്ര പുറപ്പെട്ടു. വഴിയിൽ പല പല കാഴ്ചകൾ! പക്ഷേ അവൻ കാഴ്ചകൾ ഒന്നും ശ്രദ്ധിച്ചില്ല അവന്റെ മനസ്സിൽ ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. "ഞാൻ ആരാ?" നടന്നുകൊണ്ടിരിക്കുമ്പോൾ അതാ ഒരു സ്കൂളിൽ മത്സരവേദി. എന്ത് കഥ പറയാനും മത്സരമോ?  അവൻ വേഗം അങ്ങോട്ട് ചെന്നു. കുട്ടികളെല്ലാം പലതരം കഥകൾ പറയുന്നു. കഥയ്ക്ക്സന്തോഷമായി. ഓ കുട്ടികളുടെ ഇടയിലാണ് ഞാൻ ഉള്ളത്. വീണ്ടും നടന്നു അതാ ഒരു പുസ്തകപ്പുര ! അവിടെയും കഥാ പുസ്തകങ്ങൾ! അതാ ഒരു ചെടി. ചെടിയിലും ഞാനുണ്ട്. കുറേ കുട്ടികൾ ഓടി കളിക്കുന്നു. മനുഷ്യനിലും ഞാനുണ്ട്. കീ കീ ആകാശത്തേക്ക് നോക്കിയപ്പോൾ പക്ഷികൾ തമ്മിൽ സംസാരിക്കുന്നു. പക്ഷി മൃഗങ്ങളിലും ഞാനുണ്ട്. ക്ലീൻ ക്ലീൻ ബെല്ലടിച്ചു. സ്കൂൾ വിട്ടു. അവിടെ ഒരു കുട്ടി അമ്മയുടെ അടുത്തേക്ക് ഓടി! കാര്യം എന്താണെന്ന് അറിയാൻ കഥ അവിടെ പോയി. ആ കുട്ടി ഇന്ന് സ്കൂളിൽ നടന്ന കാര്യങ്ങൾ പറയുകയാ.. അതും കഥ പോലെ ! നടന്നു നടന്നു കഥ ഒരു വീട്ടിലെത്തി. വീട്ടിലെ കുടുംബക്കാർ തമ്മിൽ കഥ സംസാരിക്കുന്നു! വീടിന്റെ തൊട്ടടുത്തു ഒരു കുളം ! മഴ ചാറ്റുന്നതോറും ആ കുളം നിറയുന്നു! അതും കഥ ! കഥ മനസ്സിൽ ഓർത്തു : " ഹോ ഞാൻ എവിടെയെല്ലാം ഉണ്ട്! ഈ ലോകത്തുള്ള എന്തു കാര്യങ്ങളെയും നമുക്ക് കഥയാക്കാം. കഥയ്ക്ക് ചോദ്യമില്ല, ഉത്തരമില്ല, അവസരവുമില്ല. ഒരു കഥയെ അവസാനിപ്പിക്കാൻ എല്ലാവർക്കും കഴിയും. എന്നാൽ, ശരിയായി ആ കഥയെ അവസാനിപ്പിക്കാൻ അത് തുടങ്ങിയ ആൾക്ക് കഴിയൂ..."  ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒന്നാണെന്ന് ഓർത്ത് കഥയ്ക്ക് അഭിമാനം തോന്നി ! എൻറെ കഥ അവസാനിപ്പിക്കാൻ എനിക്കും കഴിയുന്നില്ല ! അതെ കഥയെഴുത്ത് ഒരിക്കലും അവസാനിക്കുന്നേയില്ല..........

സ്വാതി വി

4 എ

ഗവ.മോയൻ എൽ.പി സ്കൂൾ പാലക്കാട്

"https://schoolwiki.in/index.php?title=എല്ലാം_കഥ!&oldid=1888514" എന്ന താളിൽനിന്ന് ശേഖരിച്ചത്