എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/പേരമരം

Schoolwiki സംരംഭത്തിൽ നിന്ന്
പേരമരം

ഒരു ഗ്രാമത്തിൽ രാമനാഥൻ എന്നൊരാളുണ്ടായിരുന്നു. അയാൾക്ക്‌ ഭാര്യയും ഒരു മകനും ഉണ്ടായിരുന്നു. രാമനാഥനും കുടുംബവും ആ വീട്ടിൽ സന്തോഷത്തോടെ ജീവിച്ചു വന്നിരുന്നു.രാമനാഥന്റെ വീട്ടിനു മുന്നിൽ ഒരു പേരമരമുണ്ടായുന്നു. ആ മരം രാമനാഥന്റെ കുട്ടിക്കാലത്തെ ഒരുപാടു ഓർമ്മകൾ അയാൾക്ക്‌ നൽകിയിരുന്നു. കുട്ടിക്കാലത്തു അതിന്റെ ചുവട്ടിൽ നിന്നാണ് രാമനാഥൻ കളിച്ചുകൊണ്ടിരുന്നത്. ഇപ്പോൾ ആ മരം പക്ഷികളുടെയും പ്രാണികളുടെയും അണ്ണന്റെയുമൊക്കെ വാസസ്ഥലമാണ്. മാത്രമല്ല അതിന് വളരെ വയസ്സായിരുന്നതിനാൽ അതിൽ പേരക്കകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാമനാഥൻ അത് മുറിച്ചു കളയാൻ തീരുമാനിച്ചു. അപ്പോൾ അയാളുടെ മകൻ രാജു പറഞ്ഞു: "അച്ഛാ ആ മരം മുറിച്ചു കളയരുത് അത് അച്ഛന്റെ കുട്ടിക്കാലത്തിന്റെ ഓർമ്മയാണ് " പക്ഷെ അച്ഛനത് ഗൗനിച്ചില്ല. അച്ഛൻ പറഞ്ഞു അത് മുറിച്ചു നമുക്ക് വേറൊരു തൈ അവിടെ നടാം. രാജുവിന്റെ അച്ഛൻ അത് മുറിക്കാൻ വേണ്ടി കോടാലി എടുത്തു പുറത്തേക്കു നടന്നു. പുറത്തെത്തിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന ജീവികൾ വിഷമത്തോടെ കരഞ്ഞുകൊണ്ട് അവിടം വിട്ടു പോകാനൊരുങ്ങി. അച്ഛൻ മകനോടും ഭാര്യയോടും പറയുന്നത് അവർ ജനലിലൂടെ കേൾക്കുന്നുണ്ടായിരുന്നു. രാമനാഥന് ആ ജീവികളോട് ദയ തോന്നി. അയാൾ പറഞ്ഞു നിങ്ങളാരും ഇവിടം വിട്ടു പോകരുത്, ഞാൻ ഈ മരം മുറിക്കുന്നില്ല. ഏല്ലാ ജീവികളും അയാളുടെ ചുറ്റും നിന്നു സന്തോഷത്തോടെ നന്ദി പറഞ്ഞു. രാജു ചോദിച്ചു "അച്ഛാ നമുക്കൊരു മാവിൻ തൈ കൂടി ഇവിടെ നട്ടാലോ". അച്ഛൻ ശരി എന്ന് പറഞ്ഞു. ഒരു മാവിൻ തൈ കുറച്ചകലെ നട്ടു. വർഷങ്ങൾക്ക് ശേഷം ആ മാവിൽ മാങ്ങകൾ നിറഞ്ഞു. എല്ലാ ജീവികളും രാമനാഥനും കുടുംബവും ആ മാവിലെ മാങ്ങകൾ തിന്നു സന്തോഷത്തോടെ ജീവിച്ചു

വൈഗ പി.
6 A എരുവട്ടി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കഥ