എരുവട്ടി യുപി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാകുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ഇത് ബാധിക്കുന്നു. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ( സാർസ് ) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. കോവിഡ് 19 അഥവാ കൊറോണ രോഗം ഉണ്ടാകുന്നതിന് കാരണം ഒരുതരം നോവൽ കൊറോണ എന്ന വൈറസാണ്. ഇതാദ്യമായാണ് വളരെ വേഗത്തിൽ പടരുന്നത്. കൊറോണ വൈറസ് ആദ്യമായി പടർന്നു പിടിച്ചത് ചൈനയിലെ വുഹാനിലാണ്. ഇത് പടരുന്നത് രോഗബാധിതരായ വ്യക്തിയിൽ നിന്നാണ്. രോഗിയുമായിട്ടുള്ള ഹസ്തദാനമോ, അവരുമായുള്ള സമ്പർക്കം വഴിയോ കോവിഡ് 19 പടരാം. പ്രതിരോധ മാർഗ്ഗങ്ങൾ 1- കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക. 2-പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുക. 3 - കൈ കഴുകാതെ കണ്ണ്, മൂക്ക്, വായ തൊടാതിരിക്കുക. 4- ശ്രദ്ധേയോടെ കൈ കഴുകുക. 5- അനാവശ്യ യാത്രകൾ ഒഴിവാക്കുക. ഭയം അല്ല വേണ്ടത് ജാഗ്രതയാണ്.

മയൂഖ സി. എം.
4 A എരുവട്ടി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം