തുരത്തണം എതിർക്കണം
ഈ മഹാമാരിയെ
കരുതണം പൊരുതണം
ഒരുമിച്ചു നിൽക്കണം
ജാതിയില്ല മതവുമില്ല
കക്ഷിരാഷ്ട്രീയമില്ല
ദേശമില്ല വേഷ ഭേദഭാഷയില്ല
അറിവുള്ളവർ പറയുന്ന-
തനുസരിച്ചീടണം പതറാതെ
പടരാതെ നോക്കണം
തുരത്തണം തുരത്തണം
തകർക്കണമീ മഹാമാരിയെ
പതറാതെ പടരാതെ
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം
ഒരുമിച്ചു നിൽക്കണം