എരപുരം എം എൽ പി എസ്‍‍/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1930-‍ൽഎരപുരം മാപ്പിള എൽ.പി. സ്കൂൾ രൂപീകൃതമായി ആദ്യം ഒരു വാടക കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ചോറോട്എരപുരം വിദ്യാഭ്യാസസംഘം കമ്മിറ്റിയായിരുന്നു സ്കൂളിന്റെ മാനേജമെന്റ്.മനേജർ പറമ്പത്ത് മമ്മു ആയിരുന്നു.ഹെഡ്മാസ്റ്റർ ആണ്ടിഎന്നവരും ചേർന്ന്ആദ്യം 4 അധ്യപകരായിരുന്നു. 1960ൽ മൊയ്തീൻ ഹാജി എന്നവരിൽ നിന്ന് മാനേജ്മെന്റ് സ്ഥലം വിലക്കെടുത്ത്സ്കൂളിന് സ്വന്തം കെട്ടിടമുണ്ടാക്കി പ്രവർത്തനം ആരംഭിച്ചു ഈ സമയത്ത് മമ്മു ആയിരുന്നു സ്കൂളിന്റെ മാനേജർഈ സ്കൂളിന് അറബിക് പോസ്റ്റ് ലഭിച്ചു. അഹമ്മദ് മാസ്റ്റർ ആയിരുന്നു അറബിക് അധ്യപകൻ ഏകദേശം 4 വ‍ർ‍ഷം ബാല‍‍‍കൃ‍‍‍ഷ്ണകുറുപ്പ് ഹെഡ്മാസ്റ്ററായി 1970 വാണിയങ്കണ്ടി മഹമ്മൂദ് ആയിരുന്നു മാനേജർ .പിന്നീട് ടി.എ.ഹംസഹാജി സ്കൂൾ മാനേജരായി പി.കെ.ശാരദയായിരുന്നു ഹെ‍‍ഡ്മിസ്ട്രസ്സ്1991-ൽ പി.കെ.ശാരദ റിട്ടയർ ചെയ്ത ഒഴിവിൽ കെ.വി.മോഹൻദാസ് ഹെഡ്മാസ്റ്ററും കെ.കുഞ്ഞബ്ദുല്ല സഹാധ്യാപകനുമായി ചാർജ്ജ്ഏറ്റെടുത്തു.അറബിക് അധ്യാപകൻ അഹമ്മദ് മാസ്റ്റർ റിട്ടയർ ചെയ്ത ഒഴിവിൽ എം.സാജിദ അറബിക് അധ്യാപികയായി ചാർജ്ജ് ഏറ്റെടുത്തു .ശേഷം അബ്ദുല്ല മുസ്ല്യാർ ആയിരുന്നു മാനേജർ. പിന്നീട് ചെറിയത്ത്മൊയ്തീൻ ഹാജി സ്കൂളിന്റെ മാനേജരായി. 2007ജനുവരി12-ന് കെ.ഇ.ആർ അനുസരിച്ചുള്ള പുതിയ രണ്ടുനില കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തിച്ചു തുടങ്ങി .അന്നത്തെ കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് സാഹിബായിരുന്നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.ഈ സമയത്ത് സ്കൂൾ മാനേജർ എം.ടി അബ്ദുൾസലാം ആയിരുന്നു.5 ക്ലാസ്,ഓഡിറ്റോറിയം,ഓഫീസ്റൂം,5ടോയലറ്റ് ,കിച്ചൺറൂം എന്നിവ അടങ്ങിയതായിരുന്നു പുതിയ സ്കൂൾ കെട്ടിടം .2007ൽ ബാലകൃഷ്ണൻമാസ്റ്ററുടെ ഒഴിവിൽ ബിഞ്ചു.എസ് സഹാധ്യാപികയായി ചാർജ്ജ് ഏറ്റെടുത്തു .2009ൽ കെ.വി.മോഹൻദാസ് റിട്ടയർ ചെയ്ത ഒഴിവിലേക്ക് പി.ശാരദ ഹെഡ്മിസ്ട്രസ്സും സി.വി.മുസ്തഫ സഹാധ്യാപകനുമായി നിയമിതരായി.2011ൽ പി.ശാരദ റിട്ടയർ ചെയ്ത ഒഴിവിലേക്ക് കെ.കുഞ്ഞബ്ദുല്ല ഹെഡ്മാസ്റ്ററായും ജീഷ്മ പി.പി. സഹാധ്യപികയായും ചുമതലയേറ്റു. ഭൂരിഭാഗവും കടലോരപ്രദേശത്തെ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം അനുദിനം പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു .അക്കാദമിക രംഗത്തും കലാകായികരംഗത്തും ഈ സ്കൂൾ മികച്ച നിലവാരം പുലർത്തിവരുന്നു.ഉപജില്ലാ കായികമേളയിൽ ഈ സ്കൂളിലെ കുട്ടികൾക്ക്ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട് .2014-15വർ‍ഷത്തെ വടകര ഉപജില്ല സെക്കന്റ് റണ്ണേഴ്സ്അപ് ഈ സ്കൂളിന് ലഭിച്ചു. 2016-17വർഷത്തെ ക്ലസ്റ്റർ കലോത്സവത്തിൽ തുടർച്ചയായി ആറാം തവണയും ഈ സ്കൂൾ ചാമ്പ്യൻമാരായിട്ടുണ്ട്.ഈ വർഷത്തെ വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ രണ്ടാസ്ഥാനവും നേടാൻ കഴിഞ്ഞു.ഈ സ്കൂളിൽ എല്ലാ വർഷവും വിപുലമായ വാർഷികാഘോഷവും നടത്താറുണ്ട്.