എബനെസർ എച്ച്.എസ്സ്.എസ്സ് വീട്ടൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
28020-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28020
യൂണിറ്റ് നമ്പർLK/2018/28020
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Muvattupuzha
ഉപജില്ല Muvattupuzha
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Nobin George
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Sinju Sara Thomas
അവസാനം തിരുത്തിയത്
21-06-2025Nobin George

അംഗങ്ങൾ

അഭിരുചി പരീക്ഷ

വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അഭിരുചി പരീക്ഷ നടന്നു.

ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സിന്റെ 2024-2027 ബാച്ചിലേയ്ക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി സംസ്ഥാനമൊട്ടാകെ നടക്കുന്ന പരീക്ഷയുടെ ഭാഗമായാണ് വീട്ടൂർ എബനേസർ ഹയർ സെക്കന്ററി സ്കൂളിലും ജൂൺ 15 ന് അഭിരുചിപരീക്ഷ നടന്നത്.

അരമണിക്കൂറായിരുന്നു ഓരോ കുട്ടിയുടേയും പരീക്ഷാസമയം. പരീക്ഷ പൂർണ്ണമായും സോഫ്റ്റ്‍വെയർ അധിഷ്ഠിതമായിരുന്നു. ഇരുപത് മാർക്കിലാണ് മൂല്യനിർണ്ണയം നടത്തപ്പെടുന്നത്.

എട്ടാം ക്ലാസ്സിലെ എഴുപത്തിരണ്ട് കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.


പരീക്ഷാഫലം

ലിറ്റിൽ കൈറ്റ്‍സ് ആപ്റ്റിട്യൂഡ് ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 72 കുട്ടികളിൽ 40 പേർക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.

Little Kites Aptitude Test - June 2024














Preliminary Camp

നമ്മുടെ സ്കൂളിലെ എട്ടാം ക്ലാസ്സിലെ Little Kites അംഗങ്ങളായ കുട്ടികളുടെ (2024-2027 Batch) Preliminary Camp വളരെ ഭംഗിയായി നടത്തപ്പെട്ടു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ. റോജേഷ് ജോൺ ക്ലാസ്സ് നയിച്ചു. Animation, Programming, Robotics എന്നിവയുൾപ്പെടെയുള്ള പരിശീലനം കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി. ക്യാമ്പിനോടനുബന്ധിച്ച് എട്ടാം ക്ലാസ്സിലെ Little Kites Members ഉം അവരുടെ രക്ഷിതാക്കളും ഉൾപ്പെട്ട പ്രത്യേക PTA മീറ്റിംഗ് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ.റോജേഷ് ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ജീമോൾ. കെ. ജോർജ്, കൈറ്റ് മാസ്റ്റർ ശ്രീ.നോബിൻ ജോർജ് എന്നിവർ സംബന്ധിച്ചു.

























സ്കൂൾതല അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ 2024 - 27 ബാച്ചിലെ കുട്ടികൾക്കായുള്ള അവധിക്കാല ക്യാമ്പ് മെയ് 21 -ാം തീയതി ബുധനാഴ്ച എബനേസർ HSS വീട്ടൂരിൽ നടന്നു.