സഹായം Reading Problems? Click here


എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

കലാ സാഹിത്യ മേഖലകളിൽ നൈപുണ്യം നേടുവാൻ വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും പങ്കെടുക്കുന്നു. സബ് ജില്ലാ - ജില്ലാ - സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന. തിരക്കഥ, അഭിനയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു. സ്വഭാവികവും തനിമയാർന്നതുമായ പ്രവർത്തനത്തിലൂടെ തിരക്കഥ എഴുതുവാനും അത് അഭിനയിക്കുവാനും കുട്ടികളെ തയ്യാറാക്കുന്നു. പ്രത്യേക അവസരങ്ങളിൽ അതിന് അവർ തയ്യാറായി ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം പുതുമ നിറഞ്ഞതാക്കുന്നു. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി സമ്മാനം നൽകുന്നു. വായനാ വാരത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ എൽ പി, യു പി, എച്ച് എസ് വിഭാഗത്തിലെ കുട്ടികളെ താലൂക്ക് തല മത്സരത്തിൽ പങ്കെടുപ്പിക്കുകയും എച്ച് എസ് വിഭാഗത്തിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അസ്മി സിദ്ധിക് ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.അടിമാലി ഗവ. സ്കൂളിൽ വച്ച് നടന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അടിമാലി ഉപജില്ലാ മത്സരത്തിൽ യു പി വിഭാഗം റണ്ണറപ്പും ഹൈസ്കൂൾ വിഭാഗം ഒവറോൾ ചാമ്പ്യൻമാരുമായി