എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഊർജ്ജിത നടത്തിപ്പിനായി സ്കൂൾ വർഷാരംഭത്തിൽതന്നെ പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം - അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി സമുചിതമായി ആചരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണിയുടെ നേതൃത്വത്തിൽ, വാർഡ് മെമ്പർ ശ്രീമതി പ്രിൻസി മാത്യു, പി ടി എ, എം പി ടി എ പ്രസിഡന്റുമാർ, സ്കൗട്ട് - ഗൈഡ് ക്യാപ്റ്റൻമാർ, സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് സംഘടനയിലെ അംഗങ്ങൾ, അദ്ധ്യാപകർ, പ്ലക്കാർടേന്തിയ കുട്ടികൾ എന്നിവർ അണിനിരന്ന വർണ്ണ ശബളമായ റാലിയോടെ ദിനാചരണ പരിപാടികൾ ആരംഭിച്ചു. വൃക്ഷത്തൈ വിതരണോദ്ഘാടനം വാർഡ് മെമ്പർ, മാസ്റ്റർ പി എൻ ബാദുഷയ്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. സ്കൂളിൽ പുതുതായി തയ്യാറായിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ – ശലഭ പാർക്കിന്റെ ഉദ്ഘാടനം പാർക്കിനുള്ളിൽ മാതളത്തൈ നട്ടുകൊണ്ട് വാർഡ് മെമ്പർ നിർവ്വഹിച്ചു. ഉചിതമായ പരിസ്ഥിതി ദിന സന്ദേശവും നൽകി. തുടർന്ന് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികൾ ഐക്യദാർഢ്യത്തോടെ പ്രതിജ്ഞ ഏറ്റുചൊല്ലി. അദ്ധ്യാപക പ്രതിനിധി സി. ജെസ്സി കെ വി പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതിയുടെ ഇന്നത്തെ ശോച്യാവസ്ഥയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന ഫ്ളാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. എം പി ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജോയിസൺ ആശംസകളർപ്പിച്ചു. ചുവർപത്രിക മത്സരത്തിൽ പങ്കെടുത്ത കുട്ടികളുടെ ചുവർപത്രിക പ്രദർശനം നടന്നു. ഏറ്റവും മികച്ച ചുവർപത്രികയ്ക്ക് ക്ലാസ്സടിസ്ഥാനത്തിൽ സമ്മാനം നൽകി. അദ്ധ്യാപക പ്രതിനിധി ശ്രീ. വിൽസൺ സാർ യോഗത്തിൽ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് പരിസ്ഥിതി ക്വിസ്സ്, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തി വിജയികളെ അനുമോദിച്ചു. സ്കളിലെ കുട്ടിവനത്തിൽ വൃക്ഷത്തൈകൾ നട്ടു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മഴക്കുഴി നിർമ്മിച്ചു. അങ്ങനെ ഈ അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനാചരണം അവിസ്മരണീയമാക്കി. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണ പരിപാടി നടത്തി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ വിവിധ ഗ്രൂപ്പുകൾ ആയി ക്ലാസ്സ് റൂം, വരാന്ത, മുറ്റം, പരിസരം എന്നിവ വൃത്തിയാക്കി. വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. വെയിറ്റിംഗ് ഷെഡ് മുതൽ സ്കൂൾ വരെയുള്ള റോഡും പരിസരവും വൃത്തിയാക്കി. വ്യക്തിപരമായ ശുചിത്വം പാലിക്കാനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാനും വെള്ളം കെട്ടിക്കിടക്കാനിടയുള്ള ചിരട്ട, ടയർ, കുപ്പികൾ, കൊക്കോതൊണ്ട്, പാഷൻഫ്രൂട്ട്, മാംഗോസ്റ്റിൻ, ജാതിയ്ക്ക തുടങ്ങിയവയുടെ തൊണ്ടുകൾ എന്നിവ എടുത്തുമാറ്റുവാനും കുട്ടികൾക്ക് നിർദ്ദേശം നൽകി. പനി വരാനിടയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നടത്തി. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും മഴ നനഞ്ഞുള്ള കളിയും നടത്തവും ഒഴിവാക്കാനും നിർദ്ദേശം നൽകി. മഴക്കാല രോഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി.

IDUKKI DAM

കൈകോർക്കാം നല്ല ആരോഗ്യത്തിനായി

വിമുക്തി ക്ലബ്ബിന്റെ യും സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ 21- 6 -22ചൊവ്വ11:30 am ന് കൂമ്പ ൻ പാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ... ലഹരി വിമുക്ത ദിനവും യോഗ 🧎ദിനാചരണവും സംയുക്തമായി നടത്തുകയുണ്ടായി.. എക്സൈസ് പ്രിവെന്റിവ് ഓഫീസർ കെ പി ബിജുമോൻ സാർ,എക്സൈസ് സിവിൽ ഓഫീസർ രഞ്ജിത്ത് സാർ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, ക്ലബ് കോ-ഓർഡിനേറ്റർ സേവി സാർ.... എന്നിവർ വിശിഷ്ടാതിഥികൾ.. ആയിരുന്നു.

കുട്ടികൾക്കായി ലഹരിവിമുക്ത ദിനത്തിലെ പ്രത്യേക സന്ദേശം ബിനുമോൻ സാർ നൽകുകയും... സ്വന്തം ജീവിതത്തിലൂടെയും മറ്റുള്ളവരുടെ ജീവിത അനുഭവങ്ങളിലൂടെയും... സാർ ഉൾക്കൊണ്ട നല്ല പാഠങ്ങൾ കോർത്തിണക്കി കൊണ്ടുള്ളതായിരുന്നു കുട്ടികൾക്കായി നൽകിയ സന്ദേശം.. "നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക നല്ലതിനെ പ്രോത്സാഹിപ്പിക്കുക" എന്നുള്ളതായിരുന്നു സന്ദേശ ത്തിന്റെ കാതൽ..

H. M സിസ്റ്റർ ക്രിസ്റ്റീന ഈ ദിനത്തിന്റെ മഹാത്മ്യത്തെക്കുറിച്ച് കുട്ടികളെ ഓർമ്മപ്പെടുത്തി... വെറും ആഘോഷമായി മാത്രം ഈ ദിനത്തെ കാണാതെ... നമ്മൾ എടുക്കുന്ന പ്രതിജ്ഞയും സന്ദേശങ്ങളും എന്നും ജീവിതത്തിൽ പ്രാവർത്തികമാക്കണം എന്ന്സിസ്റ്റർ പറഞ്ഞു. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന യോഗ പരിപാടികൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. മാനസികവും ശാരീരികവുമായ പുത്തൻ ഉണർവ് കിട്ടുന്ന രീതിയിൽ യോഗ പരിപാടികൾ കുട്ടികൾ ആസ്വദിച്ചു..അങ്ങനെ "എന്റെ ആരോഗ്യം എന്റെ മാത്രം സമ്പത്താണ്" എന്നുള്ള ഒരു ഉത്തമബോധ്യം എല്ലാ കുട്ടികൾക്കും ഈ രണ്ടു ദിനങ്ങളിലൂടെ കൈവരിക്കാൻ സാധിച്ചു.

ലോക പരിസ്ഥിതി ദിനം

നാളേക്കൊരു തണൽ

കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം 06/06/2022 തിങ്കളാഴ്ച വിപുലമായി നടത്തി . ഈ ദിനാചരണ പരിപാടിയിൽ ശ്രീ .ടോമി മാത്യു (ഡെപ്യൂട്ടി റേഞ്ച് ഓഫീസർ) , ശ്രീ റെജി കുമാർ (ബി.എഫ്.ഒ) ,ശ്രീ.ക്ലമൻ്റ് (ബി.എഫ്.ഒ), റവ. ഫാദർ .ജോർജ് തുമ്പ നിരപ്പേൽ ,(വികാരി. ഫാത്തിമ മാതാ ചർച്ച് കൂമ്പൻപാറ) റവ.സി .പ്രീതി (കാർമ്മൽഗിരി എജുക്കേഷൻ സെക്രട്ടറി & പ്രിൻസിപ്പൽ എഫ്.എം. ജി.എസ്.എസ്) സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീ ടോമി മാത്യു പ്രസ്തുത യോഗത്തിൻ്റെ ഉദ്ഘാടനവും അതോടൊപ്പം കുട്ടികൾക്കായി വൃക്ഷത്തൈ വിതരണവും നടത്തി ബി.എഫ്.ഒ ശ്രീ.റെജികുമാർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി." ഭൂമി മനുഷ്യൻറെ അല്ല മനുഷ്യൻ ഭൂമിയുടേതാണ് " എന്ന ഓർമ്മപ്പെടുത്തലിലൂടെ നല്ലൊരു സന്ദേശമാണ് കുട്ടികൾക്കായി അദ്ദേഹം നൽകിയത് .

ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ എക്കോ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കോ ബ്രിക്സ് ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കോ ബ്രിക്സ് ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു.

ദിനാചരണഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരവും ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം.

ഓസോൺ ദിനം - സെപ്തംബർ 16

ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചു . അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി .

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ

2022- 23 വർ ഷത്തെ എക്കോ ക്ലബ്ബിൻറെ ഉദ്ഘാടനം ജൂലൈ 5 ന് നടത്തപ്പെട്ടു.ഡോ: ആശാ കെ കെ ഉദ്ഘാടന കർമ്മംനിർവഹിച്ചു.എക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നിരവധി ദിനാ ചരണങ്ങൾ കുട്ടികളുടെ പങ്കാളിത്ത ത്തോടുകൂടി ഈ വർഷം നടത്തി.എക്കോ ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും പ്രശംസനീയവും ഉപകാരപ്രദവുമായ ഒരു പ്രവർത്തനമായിരുന്നു എക്കോ ബ്രിക്സ് ക്യാമ്പെയിൻ.എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനാചരണം,ഒാസോൺ ദിനം,ലഹരി വിരുദ്ധ ദിനാചരണം എന്നിവ നടത്തപ്പെട്ടു.