എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വം...

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ജീവിതത്തിൽ പല മേഖലകളിലും നാം മുന്നോട്ട് പോവുമ്പോൾ നാം മറന്നു പോകുന്ന ഒന്നാണ് ശുചിത്വം'. വ്യക്തി ശുചിത്വം മാത്രമല്ല പരിസരവും മറ്റും ശുചിത്വത്തിന് വളരെ പങ്ക് വഹിക്കുന്നുണ്ട്. ശുചിത്വത്തിൽ നാം ഒന്നാമത് ആവേണ്ടത് അനിവാര്യമാണ്. ആദ്യം നമ്മൾകടന്നു ചെല്ലേണ്ടത് നാം എന്ന വ്യക്തിയിലേക്ക് തന്നെയാണ്. രണ്ട് നേരവും കുളി എന്ന ശുചിത്വം നിർബന്ധമാക്കുകയും ശരീരത്തെ കാത്ത് രക്ഷിക്കുകയും നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും ചെയ്യണം. വ്യക്തി ശുചിത്വം എന്നതിനു പ്പുറമെ വീടും പരിസരവും ശുചിത്വത്തിൽ ഉൾപ്പെടുത്തണം: വീടിനും ചുറ്റും വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ ഒഴിവാക്കുക പ്ലാസ്റ്റിക് സാധനങ്ങൾ കഴിയുന്നത് പോലെ ഒഴിവാക്കുക ' മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക ഇതെല്ലാം ശുചിത്വത്തിൽ പെടുന്നതാണ് .

ഷിഫാന. ഇ
5 F എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം