എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/വികൃതി വരുത്തിയ വിന
വികൃതി വരുത്തിയ വിന
ഒരിടത്ത് ബാലു എന്നൊരു വികൃതി കുട്ടിയുണ്ടായിരുന്നു അവരും നല്ല വികൃതിയായിരുന്നു ബാലു അച്ഛനും അമ്മയും പറയുന്നതൊന്നും കേൾക്കുകയില്ല പെട്ടെന്ന് രാജ്യത്തെങ്ങും കൊറോണയായി ലോക്ക് ഡൗണുമായി ബാലുവിന്റെ അമ്മ പറഞ്ഞു 'മോനേ നീ ഇനി മുതൽ കളിക്കാൻ പോകണ്ട ഇപ്പോൾ എല്ലായിടത്തും കൊറോണയാണ് സ്കൂളൊന്നുമില്ല അവധിക്കാല മണെന്ന് കരുതണ്ട വീട്ടിലിരുന്ന് കളിച്ചോ 'ബാലു അമ്മ പറഞ്ഞത് കേൾക്കാതെ കൂട്ടുകാരെ വിളിച്ച് കളിസ്ഥലത്തേക്ക് വരാൻ പറഞ്ഞു എല്ലാ കൂട്ടുകാരും എത്തി അവർ കളിയ്ക്കാൻ തുടങ്ങി 'പതിവായുള്ള ചേച്ചിമാരേയും ചേട്ടൻമാരേയും കാണാനില്ലല്ലോ എന്തായിരിക്കിം അവർ വരാത്തത്?' ബാലുവിന്റെ മറ്റു കൂട്ടുകാർ പറഞ്ഞു അവൻ കൊറോണയെപ്പറ്റി വിവരിച്ചു അവന്റെ കൂട്ടുകാരും പറഞ്ഞു 'ഇനി മുതൽ കളിക്കണ്ട ' പക്ഷേ ബാലു അവരെ തെറ്റിദ്ധരിപ്പിച്ചു കുറെ പേർ അവരെ ഉപദേശിച്ചു ഇവരാരും കേട്ടില്ല . ബാലു വീട്ടിലെത്തിയ ഉടനേ അമ്മ ഉണ്ടാക്കി വച്ച ഉണ്ണിയപ്പം എടുത്ത് കഴിച്ചു അമ്മ അനോട് കൈകഴുകാൻ പറഞ്ഞുവെങ്കിലും അവൻ അനുസരിച്ചില്ല നാലഞ്ചു ദിവസം അവൻ ഇതേ മാതിരി തുടർന്നു. ഒരു ദിവസം അവന് അസഹ്യമായ തൊണ്ടവേദന, ചുമ, പനി എന്നിവ വന്നു അവന്റെ അമ്മയ്ക്ക് ആകേ പേടിയായി ഹെൽത്ത് കേയറിലേക്ക് വിളിച്ചു പറഞ്ഞു ബാലുവിന് കൊറോണയുടെ ലക്ഷണമുണ്ടായിരുന്നു 21 ദിവസം നിരീക്ഷിച്ചപ്പോൾ ബാലുവിന് കൊറോണ ഉണ്ടായിരുന്നു ബാലുവിനെ ഡോക്ടർ കുറേ ചീത്ത പറഞ്ഞു അവന്റെ കൂട്ടുകാർക്കും കൊറോണ ഉണ്ട് എന്ന് തീർച്ചയാകി. കുറേ ദിവസം അവന് അമ്മയേയും അച്ഛനേയും കാണാതെ മുറിയിലിരുന്ന് മടുത്തു. അവന്റെ അസുഖം മാറിയപ്പോൾ അവന് തോന്നി വ്യക്തി ശുചിത്യവും അമ്മ പറഞ്ഞത് അനുസരിക്കുകയും ചെയ്തിരുന്നെങ്കിൽ എനിക്ക് ഈ അവധിക്കാലം മുഴുവൻ അമ്മയോടോപ്പമിരുന്ന് കുറേ സന്തോഷിക്കാമായിരുന്നു ഇനി ഒരിക്കലും ഞാൻ ഇങ്ങനെ ചെയ്യില്ല. കൊറോണ മാറാൻ ഞാൻ എല്ലാവർക്കും നിർദേശം കൊടുക്കും എന്ന് അവൻ വിചാരിച്ചു. വ്യക്തി ശുചിത്വം പാലിക്കു , ആരോഗ്യവാനാവൂ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ