എച്ച് ഐ എം യു പി എസ് വൈത്തിരി കൂടുതൽ അറിയാൻ
സ്കൂളിൻറെ അക്കാദമികവും, ഭൗതികവുമായ വളർച്ചയിൽ മാതൃകാപരമായ പ്രവർത്തനങ്ങളുമായി സജീവമായി നിലകൊള്ളുന്ന പി ടി എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്. ജനപ്രതിനിധികൾ,സാമൂഹ്യ പ്രവവർത്തകർ രക്ഷിതാക്കൾ , വ്യാപാരികൾ, ഡ്രൈവേഴ്സ് തുടങ്ങി സമൂഹത്തിൻറെ വിവിധ മേഖലകളിലുള്ളവരെ സ്കൂളി ൻറെ പുരോഗതിയ്ക്ക് വേണ്ടി കോർത്തിണക്കാൻ പി ടി എ കമ്മിറ്റി നേതൃത്വം നൽകുന്നു. പ്രസ്തുത കമ്മിറ്റിയോട് ചേർന്ന് പ്രവർത്തിക്കുന്ന മദർ പി ടി എയും സ്തുത്യർഹമായ സേവനങ്ങളാണ് സ്കൂളിൻറെ അഭിവൃദ്ധിക്ക് വേണ്ടി നിർവ്വഹിക്കുന്നത്