രണ്ടു മുതൽ ഏഴാം ക്ലാസു വരെയുള്ള കുട്ടികളെ ചേർത്തുകൊണ്ട് ഗണിത ക്ലബ് രൂപീകരിച്ചു. ഓണത്തോടനുബന്ധിച്ച് ഗണിതപൂക്കള മത്സരം നടത്തുകയും വിജയികളെ ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തു. കുട്ടികൾ വളരെ താൽപര്യപൂർവ്വം പങ്കെടുത്തു. ക്രിസ് തുമസുമായി ബന്ധപ്പെട്ട് നക്ഷത്ര നിർമ്മാണം നടത്തുകയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതപഠനത്തിൽ താൽപര്യം ഗണിത ക്ലബുകൊണ്ട് സാധിക്കുന്നുണ്ട്.ഹെലീന ടീച്ചറും, ഉഷ ടീച്ചറുമാണ് നേതൃത്വം നൽകുന്നത്.