വരുവിൻ വരുവിൻ ബാലികമാരെ
വനങ്ങളൊന്നായ് നട്ടു വളർത്താം
പതിയേ വന്നെൻ നെറുകിൽ തഴുകും
കാറ്റിൻ ചെവിയിൽ മൊഴിയാംപതിയെ
കാർമേഘങ്ങളിൽ ഒളിഞ്ഞിരിക്കും
മഴ തൻ ഈണം കേൾക്കാം പതിയെ
പുഞ്ചിരി തൂകും നറുമലരുകൾ തൻ
മാസ്മര ഗന്ധം നുകരാം പതിയെ
സുന്ദരമാകും ഈ ലോകത്തെ
സുന്ദരമാക്കി സംരക്ഷിക്കാം