കേരളമാകെയൊന്നാടിയുലച്ച
നഷ്ടമാം ജീവിത പ്രളയകാലം
നമ്മുടെ സ്വപ്നമാം വീടുകളെല്ലാം
പ്രളയ കലിയിൽ ഒലിച്ചുപ്പോയി
തോടും പുഴകളും റോഡും വഴിയും
എന്തെന്ന് അറിയാതെ മറഞ്ഞപോയി
നന്മയറിയാതെ ജീവിച്ച ഞങ്ങളെ
പാഠം പടിപ്പിച്ച പ്രളയ കാലം
ജീവന് വേണ്ടി കേഴുന്ന ഞങ്ങൾക്ക്
രക്ഷക്കായി വന്ന ദൈവ ദൂതർ
ധനവാനും ദരിദ്രനും ഒരു പോലെ
ഒന്നായി ഒരു വറ്റിനുയാചിച്ച പ്രളയ കാലം
പട്ടിണിമാറ്റാൻ വൻകടൽ പേറുന്ന
കടലിന്റെ മക്കളെ നിങ്ങളാണ്
ഞങ്ങടെ ജീവിതം മാറ്റി പഠിപ്പിച്ച
രക്ഷകരായ് വന്ന ദൈവദൂതർ
നവ കേരളം നിർമ്മിക്കാൻ നമ്മളൊന്നാവണം
കേരള മക്കളെ വന്നീടുക