എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പൂക്കൾ



പരിസ്ഥിതി എന്ന പൂവിന്റെ ഇതളിലേറി ഞാൻ
ഈ ലോകമാകെ ചുറ്റി നടക്കുമ്പോൾ
കണ്ടുവോ നിങ്ങളെൻ പരിസ്ഥിതിയെ
ഒന്ന് നോക്കിയോ നിങ്ങളെൻ പരിസ്ഥിതിയെ
പച്ചപ്പു നിറയുന്ന പാടങ്ങളും
പുന്നാര പുഴയും
അവൾ കനിഞ്ഞു തന്നു
ഹരിതാഭ ഭംഗിയും അതിലോല നീലിമ
കാഴ്ചകളായ് പകുത്തു തന്നു
എന്നിട്ടുമെന്നിട്ടുമെന്തേ നിങ്ങൾ
അവളായ ദേവിയെ ദ്രോഹിക്കുന്നു
മർത്ത്യന്റെ ചെയ്തികളൊക്കെയും
അവളായ പ്രകൃതിയായമ്മ
വേദനിച്ചീടിനാൽ
ഹരിതവനങ്ങളും തണ്ണീർത്തടങ്ങളും പാടങ്ങളും വൃക്ഷത്തോപ്പുകളുമെല്ലാം
അവനായി അവന്റെ കൂട്ടമായ് ഇല്ലാതാകുമ്പോൾ
അന്യോന്യം അന്യമാകുന്നു ഈ പരിസ്ഥിതി ഭിന്നിക്കരുതേ ഓർത്തീടുക എന്നു നാം
ഓരോ അംശം നിലക്കും നിമിഷവും
പരിസ്ഥിതി ദേവിതൻ നയനങ്ങളത്രയും വ്യസനമാം കണ്ണീർത്തടങ്ങളായ് മാറുന്നതെത്ര-
വേഗമെന്നോർത്തു പോകുന്നു ഞാൻ
അത് പേമാരിയായ് കൊടുങ്കാറ്റായ് വരൾച്ചയായ് ആഞ്ഞടിക്കാനിങ്ങെത്തിക്കഴിഞ്ഞിതാ
ഇനിയെന്തു ചെയ്യും മനുഷ്യരേ നിങ്ങൾ
സ്വസ്വയം നാശം വരുത്തി വെച്ചീടിനാൽ
ഇനിയെന്തു ചെയ്യും മർത്ത്യരെ നിങ്ങൾ
ഒരു ഹരിതഭൂമിക്കായ് പ്രാർത്ഥിൻ നിത്യവും


ഗൗരിനന്ദന. കെ
7 C എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത