പുസ്തകത്താളുകളിൽ മറയ്ക്കുമാ-
പേരിനെ ഒന്നുനോക്കുവാൻ
ഞാൻ കൊതിച്ചു
കണ്ണുചിമ്മുന്ന വേളയിൽപോലും
ഈമുഖമൊന്നു കാണുവാൻ
ഞാൻ കൊതിച്ചു
നിൻചുണ്ടിൽനിന്നടരുന്ന വാക്കുകൾ
എൻനെഞ്ചിലെ രക്തമായിമാറുവാൻ
ഞാൻ കൊതിച്ചു
ജന്മജന്മാന്തരങ്ങളായി മാറുന്നതീ
എൻ പ്രണയം
നീ എന്റെ ജീവന്റ താളമായ്
നീ എന്റെ വാക്കിന്റെ വേഗമായ്
എന്റെ കണ്ണിലെ അശ്രുവായ്
എന്റെ ചുണ്ടിലെ ചിരിയായ്
കണ്ണടച്ചാൽ എൻമനസ്സിൽ നിൻമുഖം
കൺതുറന്നാലും എൻമനസ്സിൽ നിൻമുഖം
എന്റെ ജീവന്റെതുടിപ്പായ് നീ മാറിയില്ലേ....