എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/പരിസ്ഥിതി നാളെ

പരിസ്ഥിതി നാളെ

എന്നും എപ്പോഴും നിൻ പുഞ്ചിരിനാദം
എൻ കാതിലെന്നും മുഴങ്ങിടുന്നു.
നിൻ ഓമന ഓർമകളെപ്പോഴും
എൻ മനത്തെ ദുഖിപ്പിക്കുന്നു.
ഭൂവിലെ താരുണ്ണ്യ പ്രകൃതിയാം നീയേ
പരിസ്ഥിതി ദേവത ഞങ്ങൾക്കു നീ.
മാനുജന്മാർക്കു വേണ്ടി സേവ ചെയ്തിട്ടു
ആയകാലം നീ തീർത്തിടുന്നു.
എന്നിട്ടും നിന്നെ സ്വാർത്ഥ മനുഷ്യർ
സ്വർണനാണ്യങ്ങൾ എറിഞ്ഞു വീഴ്ത്തുന്നു.
സ്വത്തവകാശം ചൊല്ലി മക്കൾ തൻ
അമ്മയെ വിലപേശി തീർത്തിടുന്നു.
ഒന്നു കാണാനും ഒന്നു മോഴിയാനും നീയെന്നരികിലിരുന്നു രാവിൽ.
"പിന്നീടൊരിക്കൽ വരാമെ"ന്നു ചൊല്ലീട്ടു എന്നിൽ നിന്നും വേർപിരിഞ്ഞതല്ലേ.
ഒരു തുണ്ടു പേരക്ക പങ്കിട്ടു തന്നിട്ടു
 എങ്ങുപ്പോയ്‌ നീയെന്റെ ചേച്ചിയമ്മേ.
എന്തേ നിൻ ചുറ്റിലും തിങ്ങുന്നുവോ
മലിനമാം അന്തരീക്ഷവായു.
പിന്നെയും കരയെ ചുംബിക്കാതെ
മറഞ്ഞുപ്പോവുന്നുവോ പുഴയും.
നിർജീവമായ നിൻ കണ്ണിലെ
കണ്ണീരൊലിക്കുന്ന കവിളുപോലെ.
എങ്ങോട്ടുപോകുവാൻ അഭയതുരുത്തുകൾ....
എല്ലാം ഇടിച്ചു നിരപ്പാക്കിയില്ലേ.
ഓടുന്ന പാതയിലെല്ലാം നിങ്ങൾ
കാരമുള്ളിട്ടു കനപ്പിച്ചില്ലേ.
മനുഷ്യർക്കു ചെയ്ത സേവകൾ മറന്ന്
എന്തും ചെയ്യാൻ മടിയില്ല കൂട്ടർ
മരങ്ങൾ മുറിച്ചു... തീയിട്ടറിച്ചു...
കാടും നഗരവും വെട്ടിപിടിച്ചു.
"ആരോരുമില്ലാതെ കാട്ടിൽ കിടന്നൊരു പാരിജാതത്തിന്റെ പുഴു തിന്ന കൊമ്പ് ഞാൻ.
എങ്കിലുമെന്റെ തളിരില തണ്ടിനാൽ
നിന്റെ വിയർപ്പിനെ തെല്ലൊന്നു മാറ്റിടാം".
നീവരില്ലെന്നു കരുതിയില്ല
നീവന്നു കെട്ടിപുണർന്നതില്ല.
ജീവൻ വെടിഞ്ഞുപോയ്യ് മാലാഖമാരുടെ
കൂട്ടാളിയാവുമെന്നോർത്തില്ല.
തെറ്റുത്തിരുത്തി തിരിച്ചുവരാം
തെറ്റു തിരുത്തി തിരിച്ചുവരാം.
പെറ്റമ്മയെപ്പോൽ പ്രകൃതിയെ കാണാം
പെറ്റമ്മയെപ്പോൽ പരിസ്ഥിതിയേയും.

കീർത്തന.കെ.കെ
9.c Ananganadi hss
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത