എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശൈലജാദേവി കെ. വി. (എച്ച്. എസ്. എ. ഫിസിക്കൽ സയൻസ്)‌

ആമുഖം

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. ശാസ്ത്രാദ്ധ്യാപകരായ കെ. ശ്രീധരൻ നമ്പൂതിരി, അനിൽബാബു കെ., കെ. വി. ശൈലജാദേവി എന്നിവർ ഈ ക്ലബ്ബിന്റെ നേതൃത്വം വഹിക്കുന്നു.

പ്രവർത്തനരീതി

ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ ഒരു സോപ്പു നിർമ്മാണയൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

ബാലശാസ്ത്രകോൺഗ്രസ്

വിവിധ തലങ്ങളിൽ നടക്കുന്ന ബാലശാസ്ത്രകോൺഗ്രസ്സിൽ ഈ സ്ക്കുളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തിട്ടുണ്ട്. 2012 ൽ ഗൗരിലക്ഷ്മി സംസ്ഥാന തല ബാലശാസ്ത്രകോൺഗ്രസ്സിൽ പങ്കെടുത്ത് പ്രോജക്ട് അവതരിപ്പിച്ചു. 2010 ൽ അഖിൽ വർഗ്ഗീസ്, സച്ചിൻ സുഹാസ് വി. എന്നിവർക്ക് ദേശീയ ബാലശാസ്ത്രകോൺഗ്രസ്സിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.

ദേശീയ ശാസ്ത്ര സെനിനാർ

ഉപജില്ലാതലം മുതൽ നടക്കുന്ന ശാസ്ത്ര സെനിനാറിൽ ഈ സ്ക്കുളിലെ സയൻസ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. റവന്യൂ ജില്ലാതലത്തിൽ എല്ലാ മിക്ക വർഷങ്ങളിലും പങ്കാലിത്തം ലഭിക്കുന്നുണ്ട്. എലിസബത്ത് മെറിൻ ജോയി, ലക്ഷ്മി വിജയൻ, ആകർഷ സാബു, ഗൗരി ലക്ഷ്മി, മാസ്റ്റ‍ർ ഹരിഗോവിന്ദ് എസ്. എന്നിവർ മുൻവർഷങ്ങളിൽ റവന്യൂ ജില്ലാ തലത്തിൽ പങ്കെടുത്തിട്ടുണ്ട്. 2016ൽ ഹരിഗോവിന്ദ് എസ്. റവന്യൂജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതല ശാസ്ത്ര സെനിനാറിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കുകയുണ്ടായി.

സി. വി. രാമൻ ഉപന്യാസമത്സരം

ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സി. വി. രാമൻ ഉപന്യാസമത്സരത്തിൽ ഈ ക്ലബ്ബിലെ അംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഉപജില്ലാതലത്തിൽ മിക്ക വർഷങ്ങലിലും സമ്മാനങ്ങൾ ലഭിക്കുന്നുണ്ട്.

സയൻസ് ടാലന്റ് സെർച്ച് പരീക്ഷ

സംസ്ഥാന സ്ക്കൂൾ സയൻസ് ക്ലബ്ബ് നടത്തുന്ന സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ മികച്ച വിജയം നേടുന്നതിനായി സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. റവന്യൂജില്ലാതല മതസരം വരെ എല്ലാ വർഷവും ക്ലബ്ബംഗങ്ങൾ എത്താറുണ്ട്. 2016ൽ ആഷ്‌ലി എസ്. പാതിരിക്കൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. 2017 ൽ അദിതി ആർ. നായർ സംസ്ഥാനതല സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൻ പങ്കെടുത്തു.

നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ

ദേശീയതലത്തിൽ നടത്തുന്ന നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലം സ്ക്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. 2016 ൽ ഹരിഗോവിന്ദ് എസ്. സംസ്ഥാന തല പരീക്ഷയിൽ വിജയിച്ചു.

വിജ്ഞാനോത്സവം

കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനത്തെ സ്ക്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന യുറീക്ക/ശാസ്ത്രകേരളം വിജ്‍ഞാനോത്സവത്തിൽ ഈ സ്ക്കളിലെ സയൻസ് ക്ലബ്ബ് അംഗങ്ങളും പങ്കാളികളാകുന്നു. പഞ്ചായത്ത് തലമത്സരത്തിൽ വിജയിച്ച് മേഖല, ജില്ലാ തലങ്ങളിൽ പങ്കെടുക്കുന്നതിനുള്ള അവസരവും നമ്മുടെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.

പഠനയാത്രകൾ

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനായി ശാസ്ത്രപഠനയാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. മിക്ക വർഷങ്ങളിലും കുട്ടികളെ കൊച്ചി ശാസ്ത്രസാങ്കേതികസർവ്വകലാശാലയിലെ കുട്ടികൾക്കായുള്ള പരീക്ഷണ ശാലയിൽ കൊണ്ടുപോകുന്നുണ്ട്. ശാസ്ത്രതത്വങ്ങൾ സ്വയം പരീക്ഷിച്ച് മനസ്സിലാക്കുന്നതിന് ഈ സന്ദർശനം അവസരം ഒരുക്കുന്നു. തിരുവനന്തപുരത്തെ ടെക്നോളജിക്കൽ മ്യൂസിയം, പീച്ചിയിലെ വനഗവേഷണ കേന്ദ്രം, തട്ടേക്കാട്പക്ഷിസങ്കേതം, ശലഭപാർക്ക് എന്നിവിടങ്ങളിലേക്കും പഠനയാത്ര നടത്തിവരുന്നു.

ശാസ്ത്രക്ലബ്ബ് വാർത്തകൾ 2019-20

ചാന്ദ്രദിനം ആഘോഷിച്ചു.

ബഹിരാകാശ ക്വിസ്‍മത്സരം


കൂത്താട്ടുകുളം: മനുഷ്യൻ ചന്ദ്രനിൽ കാലുത്തിയതിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ചാന്ദ്ര ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഒന്നാം ഘട്ടമായി ബഹിരാകാശ ക്വിസ്‍മത്സരം നടന്നു. ആൽബിൻ സണ്ണി (7), അന്ന സണ്ണി (5), ബേസിൽ ബിജു (7) എന്നിവർ യു. പി. വിഭാഗത്തിലും ആൽബിൻ ഷാജി ചാക്കോ (10), പാർവ്വതി ബി നായർ (8), ഹരികൃഷ്ണൻ അശോക് (10) എന്നിവർ ഹൈസ്ക്കൂൾ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ പാർവ്വതി സതീഷ് (11), ഹൈഡ മെറിൻ സുനിൽ (11), എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. സഞ്ചയ് കൃഷ്ണ (11) രണ്ടാം സ്ഥാനവും നന്ദകൃഷ്ണൻ (11) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


'സുവർണ്ണ ചന്ദ്രിക' ഡോക്യുമെന്ററി പ്രദർശനം

'സുവർണ്ണ ചന്ദ്രിക' ഡോക്യുമെന്ററി പ്രദർശനം



മനുഷ്യൻ ചന്ദ്രനിൽ കാലുത്തിയതിന്റെ അൻപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 'സുവർണ്ണ ചന്ദ്രിക' ഡോക്യുമെന്ററി പ്രദർശനം നടന്നു. മനുഷ്യന്റെ ചാന്ദ്രദൗത്യങ്ങളുടെ ചരിത്രത്തെ അടിസ്ഥാനമാക്കി എസ്. ഐ. ഇ. റ്റി. തയ്യാറാക്കിയതാണ് 'സുവർണ്ണ ചന്ദ്രിക' എന്ന ഡോക്യുമെന്ററി. ഓരോ ക്ലാസ്സിലും പ്രദർശനത്തോടൊപ്പം സയൻസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചാന്ദ്രപര്യവേഷണത്തെക്കുറിച്ച് ചർച്ചകളും നടന്നു.




ഹിരോഷിമ നാഗസാക്കി അനുസ്മരണം

ഹിരോഷിമ നാഗസാക്കി അനുസ്മരണം



കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ ഇന്ത്യ മാർച്ച്‌ ഫോർ സയൻസ് ശാസ്ത്രാവബോധ പരിപാടി സംഘടിപ്പിച്ചു. ബ്രേ ക്‌ത്രൂ സയൻസ് സൊസൈറ്റിയുടെയും സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി റിമംബറൻസ് സമ്മേളനം നടന്നു . ഇന്ത്യ മാർച്ച് ഫോർ സയൻസ് ഓർഗ്ഗനൈസിംഗ് കമ്മിറ്റി മെമ്പർ പി. പി. എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കൂത്താട്ടുകുളം രാമൻ മാഷ് കെമിക്കൽ മാജിക്ക് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഗീതാദേവി എം., പി.റ്റി.എ. അംഗം വി.എ. രവി, സയൻസ് ക്ലബ്ബ് കൺവീനർ ശൈലജാദേവി, ബ്രേക്‌ത്രൂ പ്രവർത്തകരായ തമ്പി, സി.എൻ. മുകന്ദൻ , സോണി ടി. മാത്യു എന്നിവർ പങ്കെടുത്തു. അനാമിക കെ. എസ്. കൃതജ്ഞത അർപ്പിച്ചു.


യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം

യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം



കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം നടന്നു. സ്ക്കൂൾ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവത്തിൽ അമ്പതില്പരം അംഗങ്ങൾ പങ്കെടുത്തു. ശാസ്ത്രാദ്ധ്യാപകരായ ശ്രീ. അനിൽ ബാബു കെ., ശ്രീമതി ശൈലജാദേവി കെ. വി. എന്നിവർ വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി.

ശാസ്ത്രക്ലബ്ബ് വാർത്തകൾ 2018-19

ചാന്ദ്രദിനം ആഘോഷിച്ചു.
ചാന്ദ്രദിന ക്വിസ് വിജയികൾ (2018)


കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ 2018 ലെ ചാന്ദ്രദിനം ഗണിതശാസ്ത്ര ക്ലബ്ബിന്റെയും സയൻസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ബഹിരാകാശ ക്വിസ്, ബഹിരാകാശചിത്രപ്രദർശനം എന്നിവയോടെ ആഘോഷിച്ചു. ബഹിരാകാശ ക്വിസ് മത്സരത്തിൽ അഭിനവ് പി. അനൂപ് (8), ആൽബിൻ ഷാജി ചാക്കോ (9), നവരാഗ് ശങ്കർ എസ്. (10) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിനശേഷം ബഹിരാകാശഗവേഷണരംഗത്ത് ഉണ്ടായ നേട്ടങ്ങളുടെ ചരിത്രം വ്യക്തമാക്കുന്ന ചിത്ര പ്രദർശനവും നടന്നു.



ഉപജില്ലാ ചാന്ദ്രദിന ക്വിസ് മത്സരം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ബി. ആർ. സി. യുടെ ആഭിമുഖ്യത്തിൽ 2018 ആഗസ്റ്റ് 8 ന് ബി. ആർ. സി.യിൽ വച്ച് ഉപജില്ലാ ചാന്ദ്രദിനം ക്വിസ് മത്സരം നടന്നു. ഈ സ്ക്കൂളിലെ ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ യു.പി., ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ പങ്കെടുത്തു. ഹൈസ്ക്കൂൾ വിഭാഗം മത്സരത്തിൽ അഭിനവ് പി. അനൂപ് (8), ആൽബിൻ ഷാജി ചാക്കോ(9) എന്നിവർ ഹൈസ്ക്കൂൾ വിഭാഗത്തിൽ സമ്മാനാർഹരായി.


യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം
വിജ്ഞാനോത്സവം 2018



കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം 29-08-2018 വ്യാഴാഴ്ച നടന്നു. ഹൈസ്ക്കൂൾ വിഭാഗത്തിന് ശൈലജടീച്ചറും യു.പി. വിഭാഗത്തിന് ലാലിടീച്ചറും നേതൃത്വം നൽകി. ലിബിയ ബിജു (8), ഗ്രേഷ്യസ് ബേബി (8), അഭിനവ് പി. അനുരൂപ് (8), സെഫിൻ സണ്ണി (8) എന്നിവർ താലൂക്ക് തല വിജ്ഞാനോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹതനേടി.




സോപ്പു നിർമ്മാണ പരിശീലന ക്ലാസ്സ്
സോപ്പ് നിർമ്മാണപരിശീലനം

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൗട്ട് ഗൈഡുകൾക്കായി സോപ്പുമിർമ്മാണ പരിശീലന ക്ലാസ്സ് നടത്തി. ക്ലാസ്സ് പ്രതിനിധികളും പരിശീലനപരിപാടിയിൽ പങ്കാളികളായി. ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബു കെ.യും സ്കൗട്ട് മാസ്റ്റർ പ്രകാശ് ജോർജ് കുര്യനും ചേർന്നാണ് ക്ലാസ്സ് നയിച്ചത്. കുളിസോപ്പും അലക്കുസോപ്പും സ്വയം നിർമ്മിക്കുന്നതിലൂടെ സ്വയം പര്യാപ്തതയും സാമ്പത്തിക ലാഭവും എങ്ങെനെയുണ്ടാകുന്നുവെന്നും സോപ്പുനിർമ്മാണത്തിന്റെ ശാസ്ത്രീയവശങ്ങളും അനിൽ സാർ വിശദീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത് നൽകുന്ന സോപ്പു നിർമ്മാണ കിറ്റാണ് പറിശീലനത്തിന് ഉപയോഗിച്ചത്. പരിശീലനപരിപാടിയുടെ ഭാഗമായി നിർമ്മിച്ച സോപ്പുകൾ ക്യുവറിംഗിനു ശേഷം സ്കൗട്ട് ഗൈഡുകൾക്ക് വിതരണം ചെയ്യും.




സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തവർ

2009-2010 - അഞ്ജിത അജിത്ത് (10), സേതുലക്ഷ്മി ബാലചന്ദ്രൻ (10), റിസർച്ച് ടൈപ്പ് പ്രോജക്ട് (എ. ഗ്രേഡ്)

2009-2010 - സുരേഷ് നാരായണൻ (7), സിബിൻ ജോസ് (7), ഇന്നവേറ്റീവ് എക്സ്പിരിമെന്റ്സ് (എ. ഗ്രേഡ്)

2015-2016 - ആഷ്‌ലി എസ്. പാതിരിക്കൽ (10) - സയൻസ് ടാലന്റ് സെർച്ച് പരീക്ഷ (എ ഗ്രേഡ് )

2015-2016 - ഹരിഗോവിന്ദ് എസ്.(10) - ശാസ്ത്ര സെമിനാർ (എ ഗ്രേഡ് )

ചിത്രശാല

ഇലക്ട്രോണിക് മൈക്രോസ്കോപ്പ്
ഇലക്ട്രോണിക് മൈക്രോസ്കോപ്പ്
ഇലക്ട്രോണിക് മൈക്രോസ്കോപ്പിലൂടെ നിരീക്ഷപരീക്ഷണങ്ങൾ നടത്തുന്ന സയൻസ് ക്ലബ്ബ് അംഗങ്ങൾ