എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ്‌ക്രോസ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപിക : ശൈലജാദേവി കെ. വി. (എച്ച്. എസ്. എ. ഫിസിക്കൽ സയൻസ്)‌
ജൂനിയർ റെഡ്ക്രോസ് അംഗങ്ങൾ ഹെഡ്‌മിസ്ട്രസ് ലേഖാ കേശവനോടൊപ്പം (2016-17ബാച്ച്)

ആമുഖം

കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനൻറിൻറെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമാണ് ജൂനിയർ റെഡ്‌ക്രോസ്.

ജൂനിയർ റെഡ്ക്രോസ് കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ

ജൂനിയർ റെഡ്‌ക്രോസിന്റെ ഒരു യൂണിറ്റ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. രസതന്ത്രാദ്ധ്യാപിക കെ. വി. ഷൈലജാദേവിയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പതിനേഴ് വിദ്യാർത്ഥികളാണ് ആദ്യബാച്ചിൽ അംഗങ്ങളായി ചേർന്നത്. എല്ലാവരും എ, ബി, സി, ലെവൽ പരീക്ഷകൾ ഉയർന്ന മാർക്കോടെ ജയിച്ചു.

ജൂനിയർ റെഡ്ക്രോസ് ലക്ഷ്യം

വിദ്യാർത്ഥികളിൽ ദീനാനുകമ്പയും സേവന മനോഭാവവും വളർത്തിയെടുത്ത് നല്ല പൗരന്മാരായി വാർത്തെടുക്കുക എന്നതാണ് ജൂനിയർ റെഡ്ക്രോസിന്റെ ലക്ഷ്യം. ആരോഗ്യപരിപാലനരംഗത്തും പ്രഥമശുശ്രൂഷാരംഗത്തും വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനം നേടിക്കൊടുക്കുക എന്നതും ഈ യൂണിറ്റ് ലക്ഷ്യം വയ്ക്കുന്നുണ്ട്.

ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ

സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.

ജൂനിയർ റെഡ്ക്രോസ് വാർത്തകൾ

ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ്
ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ് നടത്തി

‌ ‌ ‌ ‌ ‌


കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫസ്റ്റ് എയ്ഡ് ബോധവൽക്കരണക്ലാസ്സ് നടത്തി. സ്ക്കൂൾ ജീവശാസ്ത്രാദ്ധ്യാപകൻ അനിൽ ബാബുവാണ് ക്ലാസ്സ് നയിച്ചത്. റെഡ്ക്രോസ് അംഗങ്ങളും ക്ലാസ്സ് പ്രതിനിധികളും ക്ലാസ്സിൽ പങ്കെടുത്തു. വെള്ളത്തിൽ മുങ്ങുക, ഹൃദയാഘാതം ഉണ്ടാവുക, മുറിവുകൾ ഉണ്ടാവുക, ഒടിവ് പൊട്ടൽ തുടങ്ങിയവ സംഭവിക്കുക, പൊള്ളൽ ഏൽക്കുക തുടങ്ങിയ സന്ദർഭങ്ങളിൽ നൽകാവുന്ന പ്രഥമശുശ്രൂഷകളാണ് കുട്ടികൾക്ക് പകർന്നു നൽകിയത്.




ചിത്രശാല

ജൂനിയർ റെഡ്ക്രോസ് വോളണ്ടിയർമാർ സേവനരംഗത്ത് (ഫസ്റ്റ് എയ്ഡ് സെന്റർ)
ജൂനിയർ റെഡ്ക്രോസ് 2018-19 ബാച്ചിലെ അംഗങ്ങൾ
ഫസ്റ്റ് എയ്ഡ് ബോധവൽക്കരണ ക്ലാസ്സ്