എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആനിമൽ ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : അനിൽബാബു കെ. (എച്ച്. എസ്. എ. നാച്ചുറൽ സയൻസ്)‌
പക്ഷിമൃഗാദികളെവള്ര‍ത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. കൂത്താട്ടുകുളം മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷം ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി. ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ്, ഇന്ത്യ, മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്, കുരിശുമലയിലുള്ള കന്നുകാലി ഫാം  എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ ലഘു ടാർപ്പോളിൻ ടാങ്കുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബുവാണ് ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.

ആനിമൽ ക്ലബ്ബ് വാർത്തകൾ 2019-20

മുട്ടക്കോഴിക്കുഞ്ഞ് വിതരണം

മാതൃഭൂമി ദിനപ്പത്രം വാർത്ത
മംഗളം ദിനപ്പത്രം വാർത്ത

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന 'റൂറൽ ബാക്ക്‌യാർഡ് പൗൾട്രി ഡെവലപ്മെന്റ് സ്ക്കൂളുകളിലൂടെ' പദ്ധതി പ്രകാരം 2019 ആഗസ്റ്റ് 2 ന് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അഞ്ചുമുതൽ ഒൻപതു വരെ ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത അൻപത് വിദ്യാർത്ഥികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളും മൂന്നു കിലോ കോഴിത്തീറ്റയുമാണ് നൽകിയത്. കൂത്താട്ടുകുളം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. വി ബേബിയുട അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ, കൗൺസിലർ പ്രിൻസ് പോൾ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. കൂത്താട്ടുകുളം മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. ഈപ്പൻ ജോൺ പദ്ധതി വിശദീകരണം നടത്തി. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു കൃതജ്ഞതയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി എന്നിവർ കോഴിക്കുഞ്ഞുങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകി.

കോഴിക്കുഞ്ഞുങ്ങളെ ലഭിച്ച വിദ്യാർത്ഥികൾ അവയെ നിരീക്ഷിച്ച് ഡയറി എഴുതി സൂക്ഷിക്കുന്നുണ്ട്. കോഴികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി മാസത്തിൽ ഒരിക്കൽ വിദ്യാർത്ഥികളുടെ യോഗം വിളിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയുംചെയ്യുന്നു. രോഗബാധയുണ്ടായ കോഴിക്കുഞ്ഞുങ്ങൾക്ക് കൂത്താട്ടുകുളം മൃഗാശുപത്രിയിൽ നിന്നും ചികിത്സ നൽകിവരുന്നു. ഡോ. ഈപ്പൻ ജോൺ മാസത്തിൽ അഞ്ച് വിദ്യാർത്ഥികളുടെ വീടുകൾ വീതം സന്ദർശിച്ച് കോഴിപരിപാലനം വിലയിരുത്തുന്നുണ്ട്.

മുട്ടക്കോഴിക്കുഞ്ഞ് വിതരണത്തിൽ നിന്ന്

മൃഗക്ഷേമസെമിനാർ

കേരളകൗമുദി ദിനപ്പത്രം വാർത്ത
മംഗളം ദിനപ്പത്രം വാർത്ത

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും സ്ക്കൂൾ ആനിമൽ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 2019 നവംബർ 22 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ മൃഗക്ഷേമസെമിനാർ നടന്നു. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജേക്കബ് എം. എൽ. എ. സെമിനാർ ഉദ്ഘാടനം ചെയ്തു. കൃഷി പോലെതന്നെ ഏറെ തൊഴിൽസാദ്ധ്യതയുള്ള മേഖലയാണ് മൃഗസംരക്ഷണമെന്നും ഇതിന്റെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ യുവതലമുറയ്ക്കു കഴിയണമെന്നും പ്രകൃതിയോടും ജീവജാലങ്ങളോടും പ്രതിബദ്ധതപുലർത്താൻ നമുക്ക് ബാദ്ധ്യതയുണ്ടെന്നും എം.എൽ.എ. പറഞ്ഞു. സെമിനാറിൽ നഗരസഭാ ഉപാദ്ധ്യക്ഷ വിജയകുമാരി, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ സി. വി. ബേബി, നഗരസഭാംഗങ്ങളായ പ്രിൻസ് പോൾ ജോൺ, എൽ വസുമതിയമ്മ, ലിനു മാത്യു, ഗ്രേസി ജോർജ്, സാറാ ടി. എസ്., നളിനി ബാലകൃഷ്ണൻ, പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജു എന്നിവർ സംസാരിച്ചു, ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും കൂത്താട്ടുകുളം സീനിയർ വെറ്റിനറി സർജ്ജൻ ഡോ. ഈപ്പൻ ജോൺ കൃതജ്ഞതയും പറഞ്ഞു. മൃഗസംരക്ഷണവകുപ്പ് അസി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ സെമിനാർ നയിച്ചു. മൃഗക്ഷേമ നിയമങ്ങളെക്കുറിച്ചും പേവിഷബാധയെക്കുറിച്ചും തെരുവുനായ നിയന്ത്രണത്തെക്കുറിച്ചും കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. സെമിനാറിനുശേഷം വിദ്യാർത്ഥികൾ മൃഗസംരക്ഷണപ്രതിജ്ഞ എടുത്തു. കൂത്താട്ടുകുളം മൃഗാശുപത്രിയാണ് പരിപാടി സംഘടിപ്പിച്ചത്.

മൃഗക്ഷേമസെമിനാറിൽ നിന്ന്
പിറവം എം.എൽ.എ. അനൂപ് ജേക്കബ് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കൗൺസിലർ എൽ. വസുമതിയമ്മയും ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവിയും ചേർന്ന് ദീപം തെളിക്കുന്നു.
ഐ.സി.ഡി.എസ്. അസി. ഡയറക്ടർ ഡോ. വിഷ്ണു ശ്രീധർ മൃഗക്ഷേമ സെമിനാർ നയിക്കുന്നു.
വിദ്യാർത്ഥികൾ ഡോ. ഈപ്പൻ ജോണിന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണപ്രതിജ്ഞ എടുക്കുന്നു.