ലോക്ഡൗൺ


ജഗദീശന്നുടെ ലീലകൾ കാണാൻ

ചുറ്റും നോക്കാൻ നേരമതായി.

പണ്ഡിതനെന്നും പാമരനെന്നും

ഭേദമതുണ്ടോ കോവിഡിനിപ്പോൾ.

മാളികമുകളിരുന്നൊരുമന്നനും

തോളിൽമാറാപ്പേറ്റീ ഭഗവാൻ.

പുട്ടിയടിച്ചുനടന്നൊരു നടനിതാ

മുട്ടയടിച്ചുനടപ്പൂ ചേലിൽ,

ബ്യൂട്ടീഷ്യനുടെസേവനമില്ലാ

തെങ്ങനെ സെൽഫീസ് സ്റ്റാറ്റസ്സാക്കും?

വാട്സാപ്പായും ഫെയ്സ്ബുക്കായും

നേരംകൊല്ലികൾ നാട്ടിൽ സുലഭം.

ട്രോളും വായിച്ചെട്ടുമണിക്കൂർ

ടിക് ടോക്കായിട്ടാറുമണിക്കൂർ

പാചകവിദ്യകളെല്ലാം നോക്കി

പാരിതിൽ നാരികൾ മണ്ടിനടപ്പൂ.

സ്ട്രെയ്റ്റൻ ചെയ്തോരെലിവാലെല്ലാം

എങ്ങനെ മെയിന്റെയിൻ ചെയ്യും ലേഡീസ്?


പട്ടയമില്ലാതായെന്നാലും

പാട്ടുംപാടിപ്പോകും ഷാപ്പിൽ

പട്ടിണിയായൊരു തൻമറുപാതിയെ

ഒട്ടും ഗൗനിക്കില്ല പുമാൻമാർ.

എന്നാലിപ്പോൾ തൊന്തരവായി

ലോക്ഡൗണായി ഷാപ്പും ബാറും

പട്ടയടിച്ചുനടന്നൊരു മനുജനു

മാട്ടം പോലും കിട്ടാനില്ല.

എങ്കിലുമുള്ളൊരു സത്യം ചൊല്ലാം

കള്ളില്ലാഞ്ഞാൽ കണ്ണീരില്ല.

മുറ്റംപോലും കാണാതുള്ളൊരു

കുട്ടികളെല്ലാം വീട്ടിൽ തന്നെ

ടീവികണ്ടും ചിപ്സു കൊറിച്ചും

പൊണ്ണന്മാരായ് ചാരിയിരിപ്പൂ.

പഫ്സും പിസയും ബർഗറുമെല്ലാം

ഇല്ലാതുള്ളൊരു കാലമതായി.

ബോറടിമാറ്റാൻ ജ്ഞാനികളാവാൻ

വായനശീലമതാക്കീ പലരും

നാട്ടിൽ പലതരമാളുകളിങ്ങനെ

നേരം കൊല്ലാൻ വേപഥുകൊൾകെ

വീണ്ടും നീട്ടീ ലോക്ഡൗണിനിയൊരു

രണ്ടാഴ്ചക്കത്തേയ്ക്കെന്നൊരു കേൾവി.

വീട്ടിലിരിക്കും ലോകരതെല്ലാം

എന്തൊരുകഷ്ടമതിന്നെന്നോതീ.

ലോക്ഡൗണില്ലാതായാലുള്ളൊരു

ദുർഗ്ഗതിയെന്തന്നവരറിയുന്നോ?

മാരികൾ മറയും കാലമതിന്നായ്

കാവലിരിക്കാം നമ്മൾക്കൊന്നായ്.


ഹരികൃഷ്ണൻ അശോക്
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത