എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പരിസ്ഥിതിക്കൊരു തുണയാകൂ...

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിക്കൊരു തുണയാകൂ...

എനിക്കുവയ്യാ ചങ്ങാതീ,

വീട്ടിലിരുന്നു മടുത്തു ഞാൻ.


പഠിച്ചപാഠം മടിയാതെ

എടുത്തുനോക്കൂ കൂട്ടാളീ.


പഠിച്ചപാഠം തീരുമ്പോൾ

പിന്നെന്തുചെയ്യും ചങ്ങാതീ?


കളിച്ചൂകൂടെ ചങ്ങാതീ,

മടുപ്പുമാറിപ്പോവില്ലേ?


കളിച്ചിടാനായ്പോകാമോ?

ലോക്ഡൗണായിപ്പോയില്ലേ?


തൊടിയിലിറങ്ങൂ ചങ്ങാതീ

വലിയൊരുപാഠം അവിടില്ലേ?

ചീരനടാനും പയറുനടാനും

പറമ്പൊരുക്കൂ വേഗം നീ.


പറമ്പൊരുക്കി പയറും പാകി

ചീരനടാൻ ഞാൻ നോക്കട്ടെ.


ശ്രമച്ചുനോക്കൂ സഹാപാഠീ,

പരിശ്രമിച്ചാൽ വിജയിക്കും.


വെള്ളംകോരി വലഞ്ഞൂഞാൻ,

കളകളറുത്തുമടുത്തൂ ഞാൻ.


എല്ലാം നന്നായ് വളരുമ്പോൾ

കരളുകുളിർക്കും ചങ്ങാതീ

നല്ലൊരു നാളേയ്ക്കായല്ലേ

ഭൂമീദേവി കനിഞ്ഞീടും


ചെടികൾ തളിർത്തുവളർന്നല്ലോ,

കണ്ണിനു കണിയായ്ത്തീർന്നല്ലോ.


മണ്ണിനെ നന്നായ് സ്നേഹിച്ചാൽ

മണ്ണുതരുന്നത് പൊന്നാകും.


വീടിനുചുറ്റും കൃഷിയായി

പറവകൾ പലതും വരവായി

പറഞ്ഞതെല്ലാം ചെയ്തൂഞാൻ

ഇനിയെന്തുവേണം ചങ്ങാതീ


പണിയും ശീലംകൈമുതലായാൽ

മിടുക്കനായീ ചങ്ങാതീ.

പരിസ്ഥിതിക്കൊരുതുണയായി.

കരുത്തനായ് നീ മുന്നേറൂ.




ഹരികൃഷ്ണൻ അശോക്
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത