എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/പ്രതിസന്ധി ഒരു സാദ്ധ്യത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിസന്ധി ഒരു സാദ്ധ്യത
ഭാഷ, മതം, ആചാരം, വേഷം എല്ലാത്തിലും വ്യത്യസ്തത പുലർത്തുന്ന ലോകജനത. അവർ ആദ്യമായി ഒറ്റക്കെട്ടായി കൊറോണക്ക് എതിരെ. കോവിഡ് 19 എന്ന ഈ മഹാമാരി ലോകത്തിലെ എല്ലാ ഭാഗവും കീഴടക്കി കഴിഞ്ഞിരിക്കുന്നു. മാനവരാശിയുടെ നിലനിൽപ്പ് പോലും ചോദ്യം ചെയ്തുകൊണ്ട് അവന്റെ പ്രയാണം തുടരുകയാണ്. എന്തും കൈപ്പിടിയിൽ എന്ന് അഹങ്കരിച്ചിരുന്ന ലോകരാഷ്ട്രങ്ങൾ ഭയാശങ്കകൾ കൊണ്ട് വിറയ്ക്കുന്നു.
ഈ കുഞ്ഞനണു മലയാളികൾക്ക് ഉണ്ടാക്കിയ മാറ്റങ്ങളാണ് രസകരം. എവിടെ നോക്കിയാലും കൈകഴുകൽ തന്നെ. കല്യാണ സദ്യക്ക് പോയാൽ കൈ കഴുകുന്നത് ഔട്ട് ഓഫ് ഫാഷൻ ആക്കിയ മലയാളി കൈ കഴുകിക്കഴുകി വിരലടയാളം പോലുമില്ലാത്ത അവസ്ഥയിൽ ആയി. പൊതുവഴിയിൽ ഒന്നു മൂത്രമൊഴിക്കാതെ വീട്ടിൽ കയറാൻ മടി കാണിച്ചിരുന്ന അവർ മുറിയടച്ച് ഇരിപ്പ് തന്നെ. തുമ്പിക്കയ്യിൽ വെള്ളമെടുത്തു ചീറ്റുന്ന പോലുള്ള തുമ്മൽ പേടിച്ചിട്ട് തൂവാല കെട്ടി ആരും കേൾക്കാതെ ഒതുക്കി പിടിച്ചു തുമ്മാൻ പഠിച്ചു പാവം മലയാളി. എവിടെയും കാറി തുപ്പുന്ന ശീലത്തിന്റെ കാര്യം പറയാനുണ്ട് വേനൽമഴ വൃത്തിയാക്കിയ നമ്മുടെ വഴിയോരങ്ങൾക്ക്. ഇതൊരു പഴങ്കഥ ആകട്ടെ. ഇതൊക്കെ ദുശീലങ്ങൾ ആണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ഈ മരണാണു വേണ്ടിവന്നു എന്നതിലാണ് ദുഃഖം.


ഗൗരി എസ്.
10 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം