എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

സമാധാനപരമായും ആരോഗ്യകരമായ ജീവിതം നയിക്കാൻ ശുദ്ധമായ പരിസ്ഥിതി ആവശ്യമാണ്. പ്രപഞ്ചം മുഴുവൻ ജീവിതം സാധ്യമാകുന്ന ഇടം ഭൂമി മാത്രമാണ്. ഭൂമിയിൽ ജീവൻ തുടരാൻ നമ്മുടെ പരിസ്ഥിതിയുടെ ശുചിത്വം നില നിർത്തേണ്ടതുണ്ട്. എന്നാൽ നമ്മുടെ പരിസ്ഥിതിയെ നാം തന്നെയാണ് നശിപ്പിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അതിനെ കുറിച്ച് കാര്യമായി അറിയുന്നതിനും ചിന്തിക്കുന്നതിനും വേണ്ടിയാണു 1972 മുതൽ ജൂൺ 5 ഐക്യരാഷ്ട്ര സംഘടന പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നത്. ജൂൺ 5 മാത്രമല്ല, നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും പരിസ്ഥിതി ദിനമായി കണക്കാക്കി പരിസ്ഥിതിയെ സംരക്ഷിക്കണം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി പലരും കയ്യും മെയ്യും മറന്നു പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിൽ ഈ അടുത്ത് വളരെ അധികം ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന് ഉടമയാണ് 17 വയസ്സുകാരിയായ ഗ്രെറ്റ തൻബർഗ്. നമ്മളും അത്തരത്തിലുള്ള പ്രവർത്തങ്ങനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

വായു, ജലം,മണ്ണ് എന്നിവ ജീവനില്ലാത്ത ഭാഗങ്ങൾ ആണെങ്കിലും എല്ലാ ജീവജാലങ്ങളും ഇവയെ ആശ്രയിച്ചിരിക്കുന്നു. ജീവജാലങ്ങളുടെ നില നിൽപ് പരിസ്ഥിതിയിൽ നിലനിൽക്കുന്ന എല്ലാ കാര്യങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാ പ്രകൃതി ഘടകങ്ങളും പരിസ്ഥിതിയുടെ യഥാർത്ഥ സൗന്ദര്യമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ പച്ച കവർ എന്ന് വിളിക്കുന്ന മരങ്ങൾ വായുവിനെ ശുദ്ധീകരിക്കുകയും മൃഗങ്ങളുടെയും മനുഷ്യരുടെയും നിലനില്പിനായി ഓക്സിജൻ നൽകുകയും ചെയ്യുന്നു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും വരുന്ന വിഷപ്പുക നിർമ്മലമായ വായുവിനെ മലിനമാക്കുന്നു. അത് നമ്മൾ എന്ത് വില കൊടുത്തും തടയണം.

ജലം അമൂല്യമാണ്. അത് നാം പാഴാക്കരുത്. ജലാശയങ്ങൾ മലിനമാക്കരുത്. തോട്ടിലും കുളത്തിലൊന്നും മാലിന്യങ്ങൾ വലിച്ചെറിയരുത്. പ്രകൃതി നമുക്ക് തിരിച്ചടിയായി തന്ന പ്രളയ കാലത്തു പുഴകളും അരുവികളും കവിഞ്ഞൊഴുകിയിരുന്നു. അന്ന് നാം കണ്ടത് വെള്ളത്തിനൊപ്പം ഒഴുകി വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ആ മാലിന്യങ്ങൾ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുകയാണ് ചെയ്തത്. ഇത് മൂലം നിരവിധി മാറാരോഗങ്ങൾ പിടിപെട്ടു.

പച്ചപ്പ് പുതച്ച പാടങ്ങളും നെൽവയലുകളും നികത്തി പടുകൂറ്റൻ കെട്ടിടങ്ങൾ പടുത്തുയർത്തുമ്പോളും കാടുകളും പാറകളും വെട്ടി തെളിച്ചു അവിടെ വസിക്കുന്ന ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥക്കു കോട്ടം സംഭവിക്കുമ്പോഴും നാം അറിയുന്നില്ല നമുക്ക് ജീവശ്വാസം തരുന്ന പ്രകൃതിയെയാണ് കൊലചെയ്തു കൊണ്ടിരിക്കുന്നതെന്ന്. നാം വഴിയോരത്തും പറമ്പിലും മരങ്ങൾ വെച്ച് പിടിപ്പിക്കണം. ആ മരത്തിലാണ് മറ്റു ജീവജാലങ്ങളുടെയും കിളികളുടെയും വാസസ്ഥലം. നമ്മുടെ ജീവിതത്തിന്റെ ജീവശ്വാസമായ ഓക്സിജൻ ലഭിക്കാൻ ഈ വൃക്ഷങ്ങൾ അത്യവശ്യമാണ്.

ഇന്ന് നമ്മുടെ ഭൂമിയെ കാർന്നു കൊണ്ടിരിക്കുന്ന ഒന്നാണ് പ്ലാസ്റ്റിക്. ഈ പ്ലാസ്റ്റിക് കൊണ്ട് ഭൂമി വീർപ്പുമുട്ടുന്ന കാലം വിദൂരമല്ല. പ്ലാസ്റ്റിക്കിന്റെ ദുരുപയോഗങ്ങളാണ് എല്ലാത്തിനും മൂല കാരണം. ഇതിനെല്ലാം പരിഹാരം പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നുള്ളതാണ്. ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ ശേഖരിച്ചു റീസൈക്കിൾ കേന്ദ്രങ്ങളിൽ എത്തിക്കണം. അല്ലെങ്കിൽ പ്ലാസ്റ്റിക് വേസ്റ്റ് ഉപയോഗിച്ചു അലങ്കാര വസ്തുക്കൾ ഉണ്ടാക്കാം.

പരിസ്ഥിതിയെ സംരക്ഷിക്കാനായി ഓസോൺ ദിനം, ഭൗമദിനം, ജലദിനം, പരിസ്ഥിതിദിനം എന്നിവ ആചരിക്കുന്നുണ്ടെങ്കിലും നാം പ്രകൃതിയോട് ചെയ്ത ക്രൂരതക്കു കണക്കില്ല. ഇതിനു തിരിച്ചടിയായിരുന്നു നിപ്പ, എലിപ്പനി, പ്രളയം, വരൾച്ച, ഓഖി, സുനാമിയും ഈ അടുത്ത് വന്ന കൊറോണ വരെ. ഇവ നമുക്ക് ഏല്പിച്ച ആഘാതം നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല.

ആവശ്യത്തിനി മാത്രമേ പ്രകൃതിയിൽ നിന്നെടുക്കാവു. ആർത്തി മാറ്റാൻ പ്രകൃതിയെ ചൂഷണം ചെയ്യരുത്. ഇനി വരുന്ന തലമുറക്കും ഇവിടെ വാസം സാധ്യമാകണം. ഭൂമിയെ, പ്രകൃതിയെ, മണ്ണിനെ, വിണ്ണിനെ, പുഴയെ, പാടത്തെ നശിപ്പിക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നമുക്ക് പ്രതിജ്ഞയെടുക്കാം. സ്വന്തം കൂടപ്പിറപ്പുകളെന്ന പോലെ ഓരോ ജീവജാലങ്ങളെയും സ്നേഹിക്കുമെന്നു സത്യം ചെയ്യാം. "ഓരോ മനുഷ്യന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ ഭൂമി മതിയായതാണ്. പക്ഷെ ഓരോ മനിഷ്യന്റെയും അത്യാഗ്രഹമല്ല" എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകൾ നമുക്ക് സ്മരിക്കാം. പ്രകൃതിയിലേക്ക് മടങ്ങാം....

സി.എ.ഹന
7 B എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം