എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
നമ്മുടെ പരിസ്ഥിതിയുടെ ഭംഗി ഒരിക്കലും വർണ്ണിക്കുവാൻ കഴിയാത്ത വിധത്തിലുള്ളതാണ്. കുന്നും മലകളും പുഴകളും വൃക്ഷങ്ങളും എന്നു വേണ്ട എല്ലാംകൊണ്ടും വളരെ മനോഹരമാണ് നമ്മുടെ പരിസ്ഥിതി. ഈ ഭൂമിയിൽ പിറന്ന നാം എത്രയോ ഭാഗ്യവാന്മാരാണ് ആയുസിന്റെ ആഴം നമ്മൾക്ക് ഒരിക്കലും തിട്ടപ്പെടുത്തുവാൻ കഴിയില്ല. എന്നിരുന്നാലും മനുഷ്യൻ ബുദ്ധിമാനാണ്. ആ ബുദ്ധി ഇന്ന് എവിടം വരെയെത്തി. കാളവണ്ടികളും മണ്ണെണ്ണവിളക്കും ഓലമേഞ്ഞ കുടിലുകളിലുമുള്ള ജീവിതം എത്രയോ സുന്ദരമായിരുന്നു. മനുഷ്യന്റെ ബുദ്ധിയിലുള്ള വളർച്ച ഇന്ന് ലോകത്തെ വിറപ്പിച്ചല്ലോ. ഇവിടെ അവന്റെ ബുദ്ധി ചൈനയിൽനിന്നും പുറപ്പെട്ട ആ ചെറിയ ഭീകരൻ ഇന്ന് ഈ ഭൂമി മുഴുവൻ വിഴുങ്ങി കളഞ്ഞില്ലേ. എന്തേ ആർക്കും പിടിച്ചുനിർത്തുവാൻ കഴിഞ്ഞില്ലേ. മൂർച്ഛയേറിയ ആയുധങ്ങളും പീരങ്കികളും എന്നുവേണ്ട യുദ്ധത്തിനാവശ്യമായ എന്തെല്ലാം സാമഗ്രികളാണ് ഒരുക്കി വച്ചിരിക്കുന്നത്. മാത്രമല്ല മനുഷ്യന്റെ വളർച്ചയിൽ പാവപ്പെട്ടവനെന്നോ പണക്കാരനെന്നുള്ള പട്ടികതിരിക്കൽ. പക്ഷെ കോവിഡ് 19 കൊറോണ പകർച്ചവ്യാധി ലോകത്താകമാനം പരന്നപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ. ലോകത്തെ വൻകിട രാജ്യങ്ങളിൽ ആധുനിക സൗകര്യങ്ങളോടോടുകൂടിയ ഹോസ്പിറ്റിലിലുകളിൽ പാറ്റകളെ പോലെ ചത്തൊടുങ്ങുമ്പോൾ ഒരു കുടകീഴിൽ എന്നോണം മണ്ണിട്ടുമൂടി അവിടെ പാവപെട്ടവനെന്നോ പണക്കാരനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ മതമോ ജാതിയൊ രാഷ്ട്രീയമോ ഒന്നും നോക്കിയില്ല. അമേരിക്കയിലേക്കും ഇറ്റലിയിലേക്കും സുഖചികത്സക്കായി ഓടിയിരുന്ന നമ്മുടെ മലയാളികൾ ഇപ്പോൾ ഒന്നു ചിന്തിക്കണം. നമ്മുടെ ഈ കൊച്ചു നാട് എത്രയോ വലുതാണ്. ഇത്രയും മാരകമായ പകർച്ചവ്യാധിയെ ചെറുത്തുനിൽക്കുവാൻ വൻകിട രാജ്യങ്ങൾക്ക് കഴിഞ്ഞില്ലല്ലോ. എന്നാൽ നമ്മുടെ ഈ കൊച്ചു കേരളം അതെ നമ്മുടെ മലയാളികൾ അതിലും വിജയിച്ചു. ഒത്തൊരുമിച്ചു ഒരുമയോടെ നേരിട്ട് ആ മഹാമാരിയെ തോൽപ്പിച്ചു. അവിടെ ജാതിയോ മതമോ രാഷ്ട്രീയചിന്തയോ പണക്കാരനോ പാവപെട്ടവനോ എന്നു നോക്കാതെ നമ്മൾ ഒന്നിച്ചു നേരിട്ടു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം