ഒരുമയോടെ പോരാടിടാം
കൊറോണ എന്ന വൈറസിനെ
കൈകൾ കഴുകണം സോപ്പിനാലെ
എപ്പോഴും ഈ കാര്യം ഓർത്തിടേണം
ഒരു മീറ്റർ അകലവും പാലിക്കേണം
മാസ്‌ക്കുകൾ എപ്പോഴും ധരിച്ചിടേണം
ചുമയും തുമ്മലുമുള്ളപ്പോൾ
തൂവാലയാൽ വായ് മറച്ചിടേണം
ഒറ്റക്കെട്ടായി നാം പോരാടിയാൽ
ഈ രോഗത്തിൽ നിന്നും മുക്തി നേടാം
നിപ്പയും പ്രളയവും നേരിട്ട പോലെ
നേരിടാം നമുക്ക് കൊറോണയെ