സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തലപ്പിള്ളി താലുക്കിൽ തിരുവില്വാമല ക്ഷേത്രത്തിൻറെ താഴ്വാരത്തിലാണ് ഈ സരസ്വതി ക്ഷേത്രം.പുനർജനി നൂഴുന്നതോടെ ജന്മ പാപങ്ങൾ അവസാനിച്ചതായി കണക്കാക്കുന്നു. ഈ പുനർജ്ജനി ഗുഹയുടെ താഴ്വാരത്തിലാണ് അറിവില്ലായ്മ എന്ന പാപം തീർത്തു അക്ഷരത്തിലൂടെ അറിവിൻറെ പുനർജ്ജന്മം നൽകുന്ന മലേശമംഗലം എച്ച്.എൽ.പി സ്കൂൾ.ശ്രീ പി.എ.എൻ മേനോൻ നൽകിയ ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ സഹകരണത്തോടെ കെട്ടിടം നിർമിച്ചു പനമ്പിള്ളി ഗോവിന്ദ മേനോൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 4/6/1956 മുതൽ ഈ വിദ്യാലയം ഷിഫ്റ്റ്‌ സമ്പ്രദായത്തിൽ പ്രവർത്തിക്കുന്നതിന് അനുവാദം കിട്ടി. ഈ വിദ്യലയതിന്റെ സ്ഥാപക മാനേജർ കെ.മാധവമേനോൻ ആയിരുന്നു.ശ്രീ പി.എ.എൻ മേനോന് 7/7/1981 ന് മാനേജ്മെന്റ് കൈമാറി.15/12/1989 മുതൽ എം. രാഘവമേനോനാണ് വിദ്യലയത്തിന്റെ മാനേജർ.