എച്ച്.എൽ.പി.എസ് മലേശമംഗലം/എന്റെ ഗ്രാമം
തിരുവില്വാമല
തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല പഞ്ചായത്തിൽ വില്വമലയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന വിദ്യാ ക്ഷേത്രമാണ് മലേശമംഗലം എച്ച് എൽ പി സ്കൂൾ..
ഭാരതപ്പുഴയുടെയും ഗായത്രി പുഴയുടെയും ഇടയിൽ സ്ഥിതി ചെയ്യുന്ന തിരുവില്വാമല പഞ്ചായത്തിൽ ഇഹജന്മ പാപങ്ങൾ അകറ്റുന്ന പുനർജനി ഗുഹയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് മലേശ മംഗലം..
ഭൂമിശാസ്ത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുവില്വാമല. തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.
ശ്രദ്ധേയരായ വ്യക്തികൾ
പ്രശസ്ത മദ്ദള വിദ്വാൻമാരായിരുന്ന വെങ്കിച്ചൻ സ്വാമി, അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, പ്രശസ്ത സാഹിത്യകാരനായിരുന്ന വി കെ എൻ എന്ന വടക്കേക്കൂട്ടാല നാരായണൻ നായർ എന്നിവരുടെയെല്ലാം ജന്മംകൊണ്ട് പ്രസിദ്ധമാണ് തിരുവില്ലാമല
ആരാധനാലയങ്ങൾ
കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ശ്രീരാമക്ഷേത്രങ്ങളിൽ ഒന്നായ വില്വാദ്രിനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തിരുവില്വാമലയിലാണ്.. പഞ്ചപാണ്ഡവന്മാർ മഹാഭാരതയുദ്ധശേഷം പാപപരിഹാരാർത്ഥം ബലിതർപ്പണം ചെയ്ത ഐവർമഠവും ഈ പുണ്യഭൂമിയിൽ ആണ് ഉള്ളത്.