എച്ച്.എസ്. മണിയാർ/ചരിത്രം
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര പഞ്ചായത്തിൽ മണിയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്ക്കൂൾ മണിയാർ . 11983-84 അദ്ധ്യയന വർഷം 107 കുട്ടികൾ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു.പിന്നോക്ക പ്രദേശമായ മണിയാറിൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വളരെ പരിമിതകാലഘട്ടത്തിലാണ് ഇങ്ങനെയൊരു സ്കൂൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഈ കാലത്ത് കേരള സർക്കാർ പുതിയ സ്കൂളുകൾ അനുവദിക്കാൻ തീരുമാനിക്കുകയും മണിയാർ പ്രദേശത്ത് ഒരു ഹൈസ്കൂൾ അനുവദിച്ചുകൊണ്ട് ഉത്തരവാകുകയും ചെയ്തു. അങ്ങനെ 1983 ഒക്ടോബർ മാസം 19- ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. 11983-84 അദ്ധ്യയന വർഷം 107 കുട്ടികൾ 3 ഡിവിഷനുകളുമായി പഠനം ആരംഭിച്ചു. നേതൃത്വം നൽകിയ വ്യക്തികൾ 1. എം.സി. ചെറിയാൻ(എക്സ്. എം.എൽ.എ) 2. ശ്രി. പി.കെ. പ്രഭാകരൻ(പ്രസി. വടശ്ശേരിക്കര 3. ശ്രി. നാരായണൻ നായർ(Ist പി.റ്റി.എ. പ്രസിഡന്റ് മാനേജ്മെന്റ് മണിയാർ മേപ്പാട്ടുതറയിൽ വീട്ടിൽ എം.കെ. ദിനേശന്റെ ഉടമസ്ഥതയിലാണ് സ്കൂൾ സ്ഥാപിതമായതും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും.