കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
(എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/ജാഗ്രത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
 ജാഗ്രത    

ലോകം മുഴുവൻ രോഗങ്ങൾ
രോഗം രോഗം സർവ്വത്ര
രോഗം രോഗം പലവിധമങ്ങനെ
താണ്ഡവനൃത്തം ചെയ്യുന്നു.
പ്രകൃതി നൽകിയ ശിക്ഷയിത്
ഏറ്റുവാങ്ങൂ മാനുഷ്യരെ.
പ്രതിരോധിക്കാൻ കഴിയുന്നില്ല
 അങ്ങനെ മാറി ഈ ഭൂമി
ശീലമെല്ലാം എങ്ങോപോയ്
ശുചിത്വമെന്നതുമില്ലാതായ്
ജീവിതശൈലിയെ മാറ്റീ നാം
ഫലമോ മാറാവ്യാധികളും
ശുചിത്വശീലം പാലിക്കൂ
സ്നേഹിച്ചീടു പ്രകൃതിയെ
ഇനിയും കണ്ണു തുറന്നില്ലെങ്കിൽ
ജീവിതമെന്നത് ദുസ്സഹമാവും.

 

സിദ്ധാർത്ഥ് ഒ കെ
6 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത