എച്ച്.എസ്.വലിയകുളം/അക്ഷരവൃക്ഷം/ ഭൂമിയിലെ സ്വർഗ്ഗം
ഭൂമിയിലെ സ്വർഗ്ഗം
ഒരിടത്ത് ഒരു ഗ്രാമത്തിൽ വളരെ സ്നേഹമുള്ള ആളുകഉും പക്ഷിമൃഗാദികളംകൊച്ചു കൊച്ചു പീടികകളും പുഴകളും മരങ്ങളും എല്ലാവരുടേയും സ്നേഹനിധിയായ ഒരു മുത്തശിയും ഉണ്ടായിരുന്നു.മുത്തശിയും ഗ്രാമത്തിലെ കുട്ടികളും പ്രകൃതിയെ ഒരുപാട് സ്നേഹിച്ചിരുന്നു.അങ്ങനെയിരിക്കെ ഒരിക്കൽ കുറച്ച് ഗ്രാമവാസികൾ ആഗ്രമത്തിൽ എത്തി.എല്ലാവരും വളരെ ആകാംഷയോടെ അവരെ വരവേറ്റു.അവർ വന്ന കാര്യംപറഞ്ഞു.ഞങ്ങൾ വന്നത് നിങ്ങൾക്ക് ഗുണകരമാകുന്ന ഒരു കാര്യം പറയാനാണ്.നിങ്ങളുടെ ഈ ഗ്രാമത്തിൽ ഒരു ഐ.ടി കമ്പനി വരുന്നു. തരിശായി കിടക്കുന്ന നിങ്ങളുടെ നെൽ പാടങ്ങൾ ഞങ്ങൾ പൊന്നും വില കൊടുത്ത് ഞങ്ങൾ വാങ്ങാം.ഗ്രാമവാസികൾ രണ്ടു ചേരിയായി.കുറച്ചു പേർ തങ്ങളുടെ സ്ഥലം വിൽക്കാൻ തയ്യാറായി .മുത്തശിയും ഒരു വിഭാഗം ആൾക്കാരും അതിനെ ശക്തമായി എതിർത്തു.അവർ സമര പരിപാടികളുമായി മുന്നോട്ട് പോയി.അങ്ങനെ ആ വർഷത്തെ കാലവർഷത്തെ കാലവർഷം എത്തി.നാട് മുഴുവൻ വെള്ളപൊക്കത്താൽ നശിച്ചു.പക്ഷെ ആ ഗ്രാമം ആ ദുരന്തത്തിൽ പിടിച്ചുനിന്നു.അപ്പോഴാണ് എല്ലാവർക്കും കാര്യങ്ങളുടെ ഗൗരവം ബോധ്യപെട്ടത്.തരിശുകിടന്ന നിലങ്ങൾ വീണ്ടും കൃഷി ചെയ്യാൻ അവർ തീരുമാനിച്ചു. ഭൂമിയിലെ സ്വർഗ്ഗം അത് നമ്മുടെ നാടാണ്.ആതു നമ്മൾ പൊന്നുപോലെ സംരക്ഷിക്കും. "വികസനം നമുക്ക് ആവശ്യമാണ്.പക്ഷെ അത് പ്രകൃതിയെ വേദനിപ്പിച്ചുകൊണ്ടാകരുത്.”
|