Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ വിഴുങ്ങുന്ന മഹാമാരി
ഒരു രാജ്യത്ത് ചെറിയ ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ പ്രായമായ ഒരു മുത്തശ്ശൻ ഉണ്ടായിരുന്നു.
ആ ഗ്രാമത്തിലെ കുട്ടികളെ വിളിച്ച് ഓരോ കഥകൾ പറഞ്ഞു കൊടുക്കുമായിരുന്നു.
പതിവുപോലെ കഥകൾ കേൾക്കുവാൻ കുട്ടികൾ മുത്തശ്ശനെ കാത്തിരുന്നു. അപ്പോഴാണ് മുത്തശ്ശൻ വരുന്നത് അവർ കണ്ടത്.
അവർ മുത്തശ്ശനോട് ചോദിച്ചു, മുത്തശ്ശൻ ഇന്ന് എന്ത് കഥയാണ് ഞങ്ങൾക്കു പറഞ്ഞുതരുന്നത്?
അതിനു മറുപടിയായി മുത്തശ്ശൻ, നമ്മുടെ ലോകത്തെ തന്നെ വിഴുങ്ങി കൊണ്ടിരിക്കുന്ന
ഒരു മഹാമാരിയായി വന്ന കൊറോണാ എന്ന വൈറസിനെ കുറിച്ച് ആണ് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്.
നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം.
ലോകത്തെത്തന്നെ പിടിച്ചുകുലുക്കിയ ഒരു മഹാ വ്യാധിയാണ് കൊറോണ വൈറസ്.
ചൈനയിൽ വുഹാനിൽ ആണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്.
ഈ വൈറസിന്റ വ്യാപനം ചൈനയിലെ ജനസമൂഹങ്ങൾ ക്കെതിരെ ഒരു മഹാമാരിയായി പെയ്തിറങ്ങി.
ചൈനയിൽ ജനുവരി 21ന് രോഗനിർണയം നടത്തിയതിൽ 1500 പരം രോഗികൾ ഉണ്ടാവുകയും ചെയ്തു.
ക്രമാതീതമായി രോഗികളുടെ എണ്ണം കൂടുകയും ദിവസേന നൂറിൽപരം ആളുകളുടെ രോഗനിർണയം പോസിറ്റീവ് ആവുകയും ചെയ്തിരുന്നു.
അങ്ങനെ ഏകദേശം 40,000 പേർ ചൈനയിൽ മരണമടഞ്ഞു. ചൈനയ്ക്കു പുറത്തേക്കു ലോകത്തിലെ മറ്റു കോണുകളിലേക്ക് വൈറസ് വ്യാപനം ഉണ്ടായി.
അമേരിക്ക, ഇറ്റലി, ഫ്രാൻസ്, ഇറാൻ, സ്പെയിൻ, ഇന്ത്യ, ഉത്തര കൊറിയ എന്നിവിടങ്ങളിൽ
ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിക്കുകയും പിന്നീടങ്ങോട്ട് 79 രാജ്യങ്ങളിൽ രോഗം പടർന്നു കഴിഞ്ഞിരുന്നു.
ലോകത്തിൽ ഇതെഴുതുമ്പോൾ ഒരുലക്ഷത്തി 60,000 പേർക്ക് മരണം സംഭവിക്കുകയും 24 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു കയും ചെയ്തു.
നമ്മുടെ രാജ്യത്ത് കൊറോണാ വൈറസിനെതിരെ മുൻകരുതൽ ശക്തമായി.
അതിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.
നമ്മുടെ സംസ്ഥാനമായ കേരളത്തിൽ ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും വന്ന വിദ്യാർത്ഥികളിൽ നിന്നും ആണ് രോഗം സ്ഥിരീകരിച്ചത്.
പ്രായമായവരിൽ രോഗം പെട്ടെന്ന് പടരുകയും ചെയ്തിരുന്നു.
അങ്ങനെ വന്ന രോഗികളിൽ പെട്ട വൃദ്ധദമ്പതികൾക്ക് രോഗം പൂർണമായും ഭേദമാക്കി ലോകത്തിനു മാതൃകയായി കേരളം മാറി.
കുട്ടികളെ ഇന്ന് നിങ്ങൾക്ക് പറഞ്ഞ കാര്യങ്ങൾ എല്ലാം മനസ്സിലായില്ലേ?
മുത്തശ്ശാ എനിക്കൊരു സംശയമുണ്ട്, എന്താണ് സംശയം ചിന്നു?
മുത്തശ്ശ, കൊറോണാ വൈറസിന്റെ ലക്ഷണങ്ങൾ എന്താണ്?
ചുമ, തുമ്മൽ, കടുത്ത പനി, ജലദോഷം, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ എന്നിവയാണ് കൊറോണ വൈറസ് ലക്ഷണങ്ങൾ.
മുത്തശ്ശ, കൊറോണ വൈറസ് പകരുന്നത് എങ്ങനെയാണ്?
പ്രധാനമായും വൈറസ് പടരുന്നത് ശരീരഭാഗങ്ങളിൽ നിന്നാണ്.
അതായത് തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ വായിൽ നിന്നും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിൽ വൈറസിന്റെ സാന്നിധ്യമുണ്ടാകും.
ഇത് വായുവിലൂടെ പടരുകയും അടുത്തുള്ളവർക്ക് വൈറസ് പിടിപെടുകയും ചെയ്യും.
വൈറസ് ബാധിച്ച ഒരാൾ സ്പർശിക്കുന്ന വസ്തുക്കളിൽ തൊടുമ്പോൾ രോഗം പകരും,
കൂടാതെ രോഗം ബാധിച്ച ഒരാൾ ഹസ്തദാനം നൽകുമ്പോഴും രോഗം പകരും.
മുത്തശ്ശ, കൊറോണാ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?
1, പരിസരം വൃത്തിയായി സൂക്ഷിക്കുക.
2, വ്യക്തി ശുചിത്വം പാലിക്കുക.
3, പുറത്തു പോയി വരുമ്പോൾ ശുചിത്വം പാലിക്കുക.
4, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് മറക്കുക.
5, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നും അകലം പാലിക്കുക. ഇതെല്ലാമാണ് ചെയ്യേണ്ടത്.
മുത്തശ്ശ, കൊറോണ വൈറസ് നെതിരെ വാക്സിൻ കണ്ടു പിടിച്ചിട്ടുണ്ടോ?
കൊറോണാ വൈറസിനെ പിടിയിൽ നിന്നും രക്ഷനേടാനുള്ള വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല...
നമുക്ക് ഒറ്റക്കെട്ടായി പ്രവർത്തിച്ച് ഈ ലോകത്തുനിന്നും വൈറസിനെ തുരത്താം...
കുട്ടികളെ, സന്ധ്യയായി വീട്ടിലേക്ക് പൊയ്ക്കോളൂ, വീട്ടിൽ ചെന്നാൽ നിങ്ങൾ എന്താണ് ആദ്യം ചെയ്യുക?
ഞങ്ങൾ വീട്ടിൽ ചെന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകും.
നാളെ കാണാം മുത്തശ്ശ.......
ശരി കുട്ടികളെ നാളെ കാണാം.........
ദീപ്തി എം ഡി
|
9 A എച്ച്.എസ്.മുണ്ടൂർ പറളി ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|