എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/പുതിയൊരു പൊൻപുലരി.

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയൊരു പൊൻപുലരി.

ലോകമേ നീയിനിയും കേഴുന്നുവോ......?
ആരുടെ പാദസ്പർശത്തിനായ് നീ കാതോർപ്പൂ...
പുഞ്ചിരിതൂകിയ എൻ മിഴിയിണകൾ ഇന്നു കണ്ണുനീരിനാൽ കുതിരുന്നു...
ഈ ധരിത്രിയിൽ വീഴുന്നോരോ തുള്ളി കണ്ണുനീരിലും
കാൺമൂ ഞാൻ പിരിഞ്ഞുപോം മനസ്സിൻ നൊമ്പരം...
അശ്രുക്കളാൽ പ്രിയമുള്ളോർതൻ വിലാപ-
യാത്രയതുപോലുമേകിടാനാ കാതെപോകുന്നൂ...
മർത്ത്യൻ രുധിരം
നഷ്ട്ടപെട്ടോരു തമസ്സിലേക്കായ്.......
കവചമതേതുമില്ലാതെ സാദം
ഏറെയുണ്ടെങ്കിലും..
നീചനാം നീരാളിതൻ കരങ്ങളിലമർന്നപോൽ....
അഹസ്സുമാറി തമസ്സായപോൽ..
ഭേഷജം ഒന്നുമേ ഫലിച്ചീടാതെ...
ഈ ധരണിതൻ സാമ്രാട്ടെന്നു കരുതിയോരുമാനവാ..?
നീ അറിയുക നീയൊന്നായ് ഐക്യത്തോടിരിക്കുക
പൊരുതുകവേണമിനിയും... താണ്ടുകവേണമിനിയും...
രണഭൂമികൾ..........
നിദ്ര കൈവിടുന്നോരു രാവുകളിൽ...
നിണത്തിൻ ഗന്ധം നിശയിൽ പരന്നീടുന്നു
സംവേഗം മറച്ചുനീ താണ്ടിടേണം..
കൊറോണയെന്ന മദകരിയെതളച്ചിടേണം
മർത്ത്യ നീ...
വ്യഥകൾ അകറ്റിടേണം കശേരുകം നിവർത്തി നീ നിന്നിടേണം...
ഈ ധരിത്രിയിൽ നിന്നും പാടെ തുടച്ചുനീക്കേണം അത്യയം..
ദൂരെയൊരു മരീചിക പോലെയാണെങ്കിൽപോലും
നേടേണമാ ചക്രധനുസ്സ് തോൽക്കുമാ ദിനങ്ങൾ...
ആമയം അകന്നും...
നിണത്തിൻ ഗന്ധം അകന്നും..
തോഷം കൊണ്ട് തുടിക്കേണമേവർതന്നുള്ളിലും..
പുതിയൊരു നാളെതൻ ഉദയത്തിനായ്..
പ്രാർത്ഥനാ നിർഭരമായോരു ചുണ്ടുകൾ...
ദൈവമേ.. നിൻ കരസ്പർശത്തിനായ്..
കരുണക്കായ്...
കാതോർത്തുനില്പ്പൂ ഈ ലോകർ..
പിറക്കട്ടെ നമുക്കായ് പുതിയൊരു പൊൻപുലരി....

         


മനു. ടി
9-ജെ എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത