രാവില്ല പകലില്ല...
ഊണില്ല ഉറക്കമില്ല ...
വീടില്ല നാടില്ല.....
മതമില്ല ജാതിയില്ല.....
ആണില്ല പെണ്ണില്ല.....
അതിരില്ല അതിർവരമ്പുകളില്ല
എല്ലാം നിങ്ങൾക്കൊരു പോലെ....
ദൈവത്തിൻ കൈയ്യൊപ്പണിഞ്ഞ
മാലാഖമാരേ നിങ്ങൾക്കെൻ കൂപ്പുകൈ ....
താരാട്ടു പാടിയും മാമൂട്ടിയുറക്കിയും
ശ്വാസവും ഹൃദയതാളവും നോക്കിയും...
ജീവന്റെ മിടിപ്പിനെ അണയാതെ നോക്കിയും...
തളരാതെ മുഷിയാതെ
കൈവെടിയാതെ
ഒരു സ്നേഹ സാന്ത്വന സ്പർശമായ് മാറിയ
വെള്ള കോട്ടണിഞ്ഞ മാലാഖമാരെ...
നിങ്ങളാണെൻ " ഹീറോ"...
ഞാനും ആയിമാറിടും നിങ്ങളെപ്പോലെ.....
ഇനിവരുന്നൊരു മഹാമാരിയെ ചെറുത്തിടാൻ