നമ്മൾ ജനിച്ചൊരു കേരളം
പെറ്റമ്മയാമൊരു കേരളം..
പതിനാലു ജില്ലകൾ ഉണ്ടല്ലോ..
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
വടക്കേ അറ്റം കാസർകോട്
തെക്കേ അറ്റം തിരുവനന്തപുരം
ആലപ്പുഴയോ ചെറുതാണല്ലോ
പാലക്കാടോ വലുതാണല്ലോ
കേരവൃക്ഷങ്ങൾ പിറന്നനാട്
കണ്ടൽകാടുകളുള്ള നാട്
പൂക്കളും കിളികളും നിറഞ്ഞ നാട്
മഹാബലി തമ്പുരാൻ വാണനാട്
കൊട്ടും കുരവയും നിറഞ്ഞനാട്
മലയാള ഭാഷതൻ പുണ്യ നാട്
വൃക്ഷലതാദികൾ നിറഞ്ഞ നാട്
നമ്മുടെ സ്വന്തം പ്രാണ നാട്
നമ്മുടെ ജീവന്റെ ജീവനായ
കേരളമെൻ പൊന്നുനാട്