എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കടലിന്റെ മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
കടലിന്റെ മക്കൾ

ജൂൺമാസം കൺതുറന്നു. മഴക്കാലത്ത് ഭക്ഷണം സ്വരൂപിക്കുന്ന കുഞ്ഞിറുമ്പുകൾ. കുയിലുകളുടെ മധുര നാദം കേട്ട മനോഹരമായ പ്രഭാതത്തിലാണ് അപ്പു ഉണർന്നത്. അപ്പു ഉണരുമ്പോൾ തന്നെ വീട്ടിൽ കനത്ത മഴയാണ്. അപ്പു രണ്ട് മാസത്തെ വേനലവധിക്കാലം കഴിഞ്ഞ് ആദ്യമായാണ് ഇന്ന് സ്കൂളിൽ പോകുന്നത്. അവൻ സ്കൂളിൽ പോകാൻ തയ്യാറെടുത്തു. അപ്പോഴാണ് അവൻ ദിനപത്രം ശ്രദ്ധിച്ചത്. ഇനിയുള്ള ദിനങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന വാർത്തയാണ് ദിനപത്രത്തിന്റെ തലക്കെട്ട്. ഈ വാർത്ത കണ്ടതും അമ്മയായ ലക്ഷ്മിയോട് ആ വാർത്തയുടെ ഉള്ളടക്കം പങ്കുവച്ചു. അപ്പോൾ അപ്പുവിനോട് കുട എടുക്കണമെന്ന് ലക്ഷ്മി ഓർമിപ്പിച്ചു. ലക്ഷ്മി തയ്യാറാക്കിയ ദോശ കഴിച്ച് യാത്രച്ചൊല്ലി അപ്പു സ്കൂൾ ബസ്സിൽ കയറി. ആദ്യ ദിനമായതുകൊണ്ട് പഴയ സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുന്നതിന്റെ ആകാംക്ഷയോടെ അവൻ ക്ലാസ്സിലേക്ക് പോയി. അവനും അവന്റെ കൂട്ടുക്കാരും കുറേ നേരം അവധിക്കാല വിശേഷങ്ങൾ പങ്കിട്ടു കഴിഞ്ഞപ്പോൾ പുതിയ അധ്യാപിക ക്ലാസ്സിലേക്ക് വന്നു .മണിക്കൂറുകൾ ക്ലാസ്സിൽ ടീച്ചറുമായി പങ്കിട്ടശേഷം വീട്ടിലേക്ക് മടങ്ങാൻ സമയമായി. അപ്പോഴും രാവിലെ മുതൽ തുടങ്ങിയ കനത്ത മഴയ്ക്ക് ശമനമുണ്ടായിരുന്നില്ല. വീട്ടിലേക്ക് പോകുന്ന പാതകളിൽ മഴവെള്ളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. അവൻ വീട്ടിലെത്തിയപ്പോഴേക്കും ഒരു പ്രധാനമായ വാർത്ത അപ്പുവിനോട് ലക്ഷ്മി പറഞ്ഞു "കേരളത്തിൽ മഴ ശക്തമാകുന്നതമൂലം പ്രളയം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥനിരീക്ഷകർ അറിയിച്ചു " എന്നായിരുന്നു ആ വാർത്തയുടെ ഉള്ളടക്കം.രാത്രി ആയപ്പോഴും മഴയുടെ അളവിൽ ശമനമുണ്ടായിരുന്നില്ല. രാവിലെ അപ്പു കണ്ട കാഴ്ച അവനെ അമ്പരിപ്പിച്ചു. മുറ്റം മുഴുവൻ വെള്ളം. അപ്പുവും ലക്ഷ്മിയും വേഗം പോയി ദിനപത്രം വായിച്ചു. കേരളം മുഴുവൻ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു അതുകൊണ്ടുത്തന്നെ സ്കൂളടക്കമുള്ള എല്ലാ സ്ഥാപനങ്ങളും ഇന്നവധി എന്നായിരുന്നു ദിനപത്രത്തിന്റെ തലക്കെട്ട്. അതു വായിച്ച ശേഷം അപ്പുവും ലക്ഷ്മിയും ഒന്ന് ഭയന്നു. ഉച്ചയായപ്പോഴേക്കും വീടിനുള്ളിലേക്ക് മഴവെള്ളം ഒഴുകാൻ തുടങ്ങി അപ്പോഴാണ് അവർ ശ്രദ്ധിച്ചത് അയൽക്കാരെയെല്ലാം ബോട്ടിൽ കയറ്റി കരയ്ക്കെത്തിക്കുന്നത്. വീട്ടിനുള്ളിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിച്ചപ്പോൾ അപ്പുവും ലക്ഷ്മിയും അലറി വിളിച്ചു. പക്ഷെ നീന്തൽ വിദഗ്ധർ അവിടെ ഒഴുക്ക് ശക്തമായതുകൊണ്ട് ആരും അങ്ങോട്ട് പോകാൻ താൽപര്യം കാണിച്ചില്ല. മൂക്കറ്റം വരെ വെള്ളം കയറാൻ തുടങ്ങിയപ്പോൾ അവർ വീണ്ടും അലറി വിളിച്ചു. അതുകേട്ട മത്സ്യതൊഴിലാളികൾ അവരെ എന്തുകൊണ്ട് രക്ഷിക്കുന്നില്ല എന്ന് അന്വേഷിച്ചു. നീന്തൽ വിദഗ്ധർ കാരണം അറിയിച്ചു. എന്നാൽ മത്സ്യതൊഴിലാളികൾ ജീവന് ഭീഷണിയാണെന്നറിഞ്ഞും വന്ന് രക്ഷിച്ച് തിരിച്ച് കൊണ്ടുവരുകയും ചെയ്തു. മത്സ്യതൊഴിലാളികളോട് നന്ദിയറിയിച്ച് അവർ ക്യാമ്പിലേക്ക് മടങ്ങി. മാസങ്ങൾ കഴിഞ്ഞു അടുത്ത ജൂൺ മാസം വന്നു അതെ ഭയത്തോടെ അപ്പു വീണ്ടും സ്കൂളിൽ പോകുന്നു.



ശ്രേയ എം
7 B എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ