എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/എന്തൊരു സ്വപ്നം .
എന്തൊരു സ്വപ്നം
അവൻ ഇപ്പോൾ ഒരു ഗഗനസഞ്ചാരിയാണ് മേഘങ്ങൾക്കിടയിലൂടെ അവൻ അതിവേഗം സഞ്ചരിക്കുകയാണ് അവന്റെ വർണ്ണശഭളമാർന്ന ചിറകുകൾ അവനെ ഒരു പക്ഷിയെപ്പോലെ തോന്നിച്ചു സൂര്യന്റെ അത്യതുജ്വാലമാർന്ന രശ്‌മികളൊന്നും അവനെ മുറിവേൽപ്പിച്ചില്ല. കാറ്റിനോടൊപ്പം അവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.. ദീപു എടാ എഴുന്നേൽക്ക് മണി ഏഴായി .അമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു. അപ്പോഴാണ് അവന് മനസ്സിലായത് താൻ കണ്ടത് വെറും സ്വപ്നമായിരുന്നെന്ന്. അവൻ വേഗം റെഡിയായി സ്കൂളിലേക്ക് പോയി. താൻ കണ്ട സ്വപ്നത്തെക്കുറിച്ചു അവൻ കൂട്ടുകാരോട് വിവരിച്ചു. ഇതു കേട്ട് രാജു എന്നൊരു പയ്യൻ അവൻ കള്ളംപറയുകയാണെന്ന് പറഞ്ഞു. ദീപു സമ്മതിച്ചുക്കൊടുത്തില്ല. അവസാനം രാജു ഒഴിഞ്ഞുമാറാൻ നോക്കിയപ്പോൾ ദീപുവിന്റെ കൈ അവന്റെ ചെകിട്ടത്തേക്ക് പതിച്ചു. രാജു ബോധം കെട്ട് വീണു. എല്ലാവരും ഭയന്നു പെട്ടന്ന് രാജു എണീറ്റ് പറഞ്ഞു "എടാ ദീപു നീ ആകാശവും സൂര്യനുമൊക്കെല്ലേ കണ്ടത് ഞാൻ എന്റെ തലക്കുചുറ്റും പറന്നു നടന്ന് കിരീടമിട്ടുതന്ന നക്ഷത്രങ്ങളെ കണ്ടെടാ.. " രാജു പറഞ്ഞവസാനിപ്പിച്ചപ്പോൾ കുട്ടികൾക്കിടയിൽ നിന്ന് ചിരി ഉയർന്നുകൊണ്ടിരിന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ