എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ഒരു കൊവിഡ് 19 കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊവിഡ് 19 കാലം
കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ ശ്രമിക്കുകയാണ് ലോകം. അതിനു വേണ്ടി ലോക ത്തെ മിക്ക രാജ്യങ്ങളിലും അവശ്യ സർവീസൊഴികെ ബാക്കി എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുന്നു. വളരെ വേഗത്തിൽ ഓടുന്ന ലോകത്തിന്  ഒപ്പമെത്താൻ ശ്രമിക്കുന്നവരാണ് മലയാളികൾ എന്നാൽ അവരിന്ന് വീട്ടിലിരിക്കുന്നു. പരിസ്ഥിതിയിലേക്കുള്ള മനുഷ്യൻ്റെ കടന്നുകയറ്റം വീട്ടിലിരിക്കുമ്പോൾ കുറഞ്ഞിട്ടുണ്ട്.പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് വലിച്ചെറിഞ്ഞ് ശീലിച്ചവർക്ക് ആ ശീലം മാറ്റാനുള്ള ഒരു കാലം കൂടിയാണിത്. പരിസ്ഥിതിയെ അമിതമായി ഉപയോഗിക്കുകയും എന്നാൽ അതിനുവേണ്ടി ഒന്നും ചെയ്യാത്തവരുമാണ് മിക്ക മനുഷ്യരും. പക്ഷേ വീട്ടിലിരിക്കുമ്പോൾ അവർ പ്ലാസ്റ്റിക്ക് വലിച്ചെറിയുന്നില്ല. ഇലട്രോണിക്ക് പണികൾ നടക്കാത്തതു കൊണ്ട് ഇ-മാലിന്യം കുറയുന്നു. പിന്നീടുണ്ടാകുന്നത്, പച്ചക്കറികളുടെ മാലിന്യമാണ് അവ വീട്ടിലെ ചെടികൾക്ക് ജൈവവളമാണ്. ഇത്തരം ഘരമാലിന്യങ്ങൾ അല്ലാതെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് ജലസ്രോതസ്സുകളിലേക്കും അന്തരീക്ഷത്തിലേക്കും വരുന്ന മാലിന്യങ്ങളാണ് .ഫാക്ടറികൾ അടഞ്ഞുകിടക്കുകയും വാഹനങ്ങളുടെ എണ്ണത്തിലും ഉപയോഗത്തിലുമുള്ള കുറവ് മലിനീകരണം കുറയ്ക്കുന്നു .
            ഇതോടൊപ്പം സമയമില്ലാത്തതുകൊണ്ടാണ് ക്യഷി ചെയ്യാത്തതെന്ന് പറഞ്ഞവർക്ക് ഇപ്പോൾ ധാരാളം സമയമുണ്ട്. പച്ചക്കറികൾ നടാനും, പരിപാലിക്കാനും, വിഷ മുക്ത പച്ചക്കറികൾ കഴിക്കാനും, അവിടെ നിന്ന് അത് ശീലമാക്കി മാറ്റാനും, പുതിയ തന്ത്രങ്ങൾ പരീക്ഷിക്കാനും ഉള്ള സമയമാണിത്.വീട്ടിൽ ഇരിക്കുമ്പോൾ നമ്മൾ ചെയ്യുന്നതൊന്നും തന്നെ പരിസ്ഥിതിയെ സാരമായി ബാധിക്കുന്നില്ല. ലോക്ക് ഡൗൺ മലയാളികൾക്ക് കുടുംബത്തോടൊപ്പം ഇരിക്കാനുള്ള സമയമാണ്. അതോടൊപ്പം പരീക്ഷണ കാലവും. ഈ സമയത്ത് പ്രകൃതിയിൽ നിന്ന് കിട്ടുന്ന ചക്കയും ചക്കവിഭവങ്ങളും വളരെ ശ്രദ്ധയാകർഷിച്ചവയാണ് .ചക്ക ബോളി ,ചക്ക കുരു ഷെയ്ക്ക് എന്നിവ അതിൽ തിളങ്ങി നിൽക്കുന്നു .അതു പോലെ തന്നെ അടുക്കള അമ്മമാരുടെ മാത്രം ഇടമല്ലതെ ആയി. വീട്ടുജോലികൾ കൂട്ടത്തോടെ ചെയ്യുന്നു .കൂടാതെ പറമ്പിലെ ചെറിയ ചെറിയ പണികളും എല്ലാവരും ഒരുമിച്ചു ചെയ്യുന്നു .അമ്മയുടെയും അച്ഛൻ്റെയും കൂടെ ഒരിമിച്ചിരിക്കാനും സംസാരിക്കാനും കളിക്കാനും സമയം കിട്ടുന്നു. മിക്ക വീടുകളിലും ഊഞ്ഞാലുകൾ സ്ഥാനം പിടിക്കുന്നു. ആടിയും കളിച്ചും മറ്റും ചിരിച്ച മുഖങ്ങളാണ് ചുറ്റും. എന്നാൽ ലേക്ക് ഡൗണിന്  ശേഷമുള്ള ജീവിതം ഒരു ചോദ്യചിഹ്നമാണ്.
           ലോക്ക് ഡൗണായി മനുഷ്യർ വീട്ടിലിരിക്കുന്നതു കൊണ്ടും ഫാക്ടറികളിൽ ജോലി നടക്കാത്തതു കൊണ്ടും കാർബൺ പുറന്തള്ളുന്നതിൻ്റെ അളവിൽ സാരമായ കുറവുണ്ട്. ഗ്രീൻ ഹൗസ് വാതകങ്ങൾ പുറന്തള്ളുന്നതിൽ 15-40% വരെ കുറവ് സംഭവിച്ചിട്ടുണ്ട്. ന്യൂയോർക്ക് നഗരത്തിലെ മലിനീകരണ തോത് 50% ന് അടുത്തും ചൈനയിലേത് 25% വും, ഡൽഹി അടക്കമുള്ള 90 നഗരങ്ങളിൽ 15-30% വരെയും മലിനീകരണ തോത് കുറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ പുകമഞ്ഞ് വരാറുള്ള ഡൽഹിയിലെ വായു സാധാരണയിൽ നിന്ന് 30% ത്തോളം ശുദ്ധമായി മാറി. 60 വർഷത്തിനിപ്പുറം വെനീസിലെ ജലാശയങ്ങളിൽ തെളിഞ്ഞ വെള്ളം കണ്ടു. ശുദ്ധവായുവിൻ്റെ അളവ് അന്തരീക്ഷത്തിൽ കൂടി. ദേശാടനത്തിൻ്റെ സമയമായതുകൊണ്ട് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രത്യേകതരം പക്ഷികളെ ഈയടുത്ത് കണ്ടു തുടങ്ങിയതായി റിപ്പോർട്ട് ഉണ്ട്.
                മനുഷ്യൻ കുറച്ചു ദിവസം വീട്ടിലിരുന്നപ്പോൾ പ്രകൃതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. പ്രകൃതി ഉണർന്നിട്ടുണ്ട്. മനുഷ്യനു മാത്രമേ ലോക്ക് ഡൗൺ ഒള്ളു. പ്രകൃതിയിലെ ബാക്കിയെല്ലാ മൃഗങ്ങളും പക്ഷികളും സ്വതന്ത്രരാണ്. പ്രകൃതിയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മനുഷ്യനാണ് എന്നതിന് വേറൊരു തെളിവിൻ്റെയും ആവശ്യമില്ല. ഇത്തരം ഉണർന്ന പ്രകൃതിയാണ് നമുക്ക് നല്ലത്.
പരിസ്ഥിതിക്ക് കോവിസ്  19 രോഗമല്ല ,രോഗശമനമാണ് ._
ഗൗതമി. ജെ
9 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം