എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/മാനവർക്കിതെന്തുപറ്റി ?

Schoolwiki സംരംഭത്തിൽ നിന്ന്
മാനവർക്കിതെന്തുപറ്റി ?

പ്രകൃതിയെ ക്രൂരമായി പിച്ചിച്ചീന്തുക നിങ്ങൾ
 പ്രകൃതിയുടെ ചാരുതയക്ക് പകരം വയ്ക്കാൻ എന്തുണ്ട്

ഒരുതുള്ളി ദാഹനീരിനായി കാത്തിരിപ്പു പുഴകളും

കാറ്റുപോലും വിഷം ശ്വസിച്ച് മൃത്യു തൻ കീഴിലോ

മേഘം തൻ ജലകണങ്ങൾ നിശ്ചലമാകും അവസ്ഥ

മാനവരെ നിങ്ങൾക്കി തെന്തുപറ്റി

ഒരു കൊച്ചു യന്ത്രം എന്ന പോൽ തന്നുടെ ആജ്ഞകൾ കാതോർക്കാനായ് മനുഷ്യൻ തന്നുടെ കൈപ്പിടിയിൽ ആക്കന്നു ഈ കൊച്ചു ഭൂമിയെ

മാനവരെ നിങ്ങൾക്കിതെന്തുപ്പറ്റി

ഒരു കൊച്ചു തൈയെങ്കിലും നടുക നമ്മുടെ നാളേക്കായി

സ്വാർത്ഥ ചിന്തയും അതിമോഹവും നിർത്തി ഈ പ്രകൃതിയെ വീണ്ടെടുക്കാനുള്ള മഹാ യജ്ഞത്തിൽ പങ്കാളികളായിടാം

ഉണരുക മാനവർ നമ്മുടെ മാതാവിൻ ശാപ മുക്തിക്കായി

മാനവർ തൻ ഉപദ്രവങ്ങൾ തന്റെ ഉള്ളിലൊതുക്കിയ മാതാവിനായി നാം ഒറ്റക്കെട്ടായി പ്രവർത്തിച്ചീടാം

പ്രകൃതിയായ മാതാവിനോട് മാപ്പ് ചോദിച്ചീടാം
മാപ്പ് ചോദിച്ചീടാം

മേഘ ശങ്കർ
7 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത