എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


ഹേ മനുഷ്യ..!! നിനക്കെന്തുപറ്റി..!!
നേട്ടത്തിന്റെ ഗിരിശൃംഗങ്ങളിൽ നിന്നും
പതനത്തിന്റെ പാതാളത്തിലേക്കോ?
വിജയത്തിന്റെ രണഭേരി മുഴക്കിയ നീ
അവസാന ശ്വാസത്തിനായി ഇരിക്കുന്നുവോ??
ആറ്റത്തിനെപ്പോലും നീ കീഴടക്കി
പക്ഷേ കേവലം വൈറസിന് മുന്നിൽ നീ പകച്ചു പോയി

പുല്ലും പുഴുവും പറവയും മൃഗങ്ങളും
കൂട്ടത്തിൽ നീയും ഭൂമിക്ക് തുല്യം
അമ്മതൻ നിയമം കാറ്റിൽപറത്തി
ഭൂമിയിൽ സംഹാര താണ്ഡവമാടി
മണ്ണിനെ മറന്നു കാറ്റിനെ മറന്നു
പുഴയേയും കൃഷിയേയും നീ മറന്നു
സർവ്വം സഹയായ ധര നിനക്കായ്
ഒടുവിൽ നീതി തൻ വാളെടുത്തു
നിന്നിലെ മദം ശമിക്കുവാനായി
അവൾ കോവിഡ് രൂപത്തിൽ അവതരിച്ചു
ഇനിയെങ്കിലും നിർത്തൂ മാനവാ നിന്റെ
ഏകാധിപത്യമാം ദുർജീവിതം
സ്നേഹിക്കു ഭൂമിയെ മറ്റുള്ള ജീവനെ
കരയേറിടാം നമ്മൾക്കീ വിപത്തിൽ നിന്നും.


 

ഗൗരി പാർവതി. എം
8C എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത