എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/മായുന്നു
മായുന്നു ശിഖിരങ്ങൾ വിടർത്തിയ മരങ്ങളാലും
തനിമയേറുന്നൊരീ പുഴകൾ തൻ കുളിരുള്ള ഓർമ്മയാലും
സുഗന്ധം വിടർത്തും പൂവിനാലും
പ്രകൃതി രചിച്ചൊരീ ഭൂമിയെന്ന കവിതയ്ക്കിതെത്ര ഭംഗീ.....
മിഴിവുറ്റ സ്വപ്നങ്ങളാൽ നിറയുന്നൊരീ ഭൂമിയിൽ
പ്രകൃതി രചിക്കുമീ കവിതയിൽ വിടരുന്നു
സന്തോഷ പുഷ്പങ്ങൾ പുലരിയിൽ
സൂര്യനുദിച്ചപ്പോൾ മഴ പെയ്തിറങ്ങി
തോർന്നപ്പോൾ ഈറനണിഞ്ഞ് പ്രകൃതി ചിരിച്ചു
ആറു നിറഞ്ഞു കടലിളകി.........
നമ്മൾ സ്നേഹിച്ചില്ല പ്രകൃതിയെ
ഉപദ്രവിച്ചു കൊല്ലുന്നു നാം പ്രകൃതിയെ ഇഞ്ചിഞ്ചായ്,
തിരിച്ചടി നൽകിയെങ്കിലും മറന്നു പോയ് ഏവരും
ആ പ്രതികാരം മരിക്കുകയാണവൾ കാവ്യ ശില്‌പി.......
ഭൂമിയെന്നകവിത രചിച്ചവൾ ....
മരിച്ചു കോണ്ടേയിരിക്കുന്നു അവളിന്ന്
കവിത എഴുതുവാൻ കഴിവതില്ല അവൾക്കിന്ന്
|