ഉറങ്ങരുത് നീസഖി നാം ഉറങ്ങീടുകി
ഉലകം മുഴുവൻ ഉറക്കമാകും
കണ്ടുവോ നീ കുറേ വെളളരിപ്രാവുകൾ
കണ്ണുകൾ ചിമ്മാത്തമാലാഖമാർ
സഹജീവി ഹൃദയങ്ങൾ തഴുകുന്നവർ
കൺചിമ്മിനിൽക്കുന്ന നക്ഷത്രദീപങ്ങൾ-
ക്കപ്പുറമെങ്ങാനും ദൈവമുണ്ടോ
മരണം വിതയ്ക്കുന്ന പേമാരിയെ
തുരത്തുവാൻ ഞങ്ങൾ വിളിച്ചിടുമ്പോൾ.