എം ടി എം എച്ച്.എസ്സ് എസ്സ്. പാമ്പാക്കുട/അക്ഷരവൃക്ഷം/ഒരിക്കൽ മനസ്സിലാക്കും

Schoolwiki സംരംഭത്തിൽ നിന്ന്
ഒരിക്കൽ മനസ്സിലാക്കും

ചുറ്റും നോക്കിയാൽ മരങ്ങളും ഫലങ്ങളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന ഒരു മലഗ്രാമം. അവിടെ രാമു എന്നു പറഞ്ഞ കുട്ടി പ്രകൃതിയോട് വളരെ ഇണങ്ങി ജീവിക്കുന്നു. അവൻ വലുതായി മരങ്ങളും ഫലങ്ങളും ഇല്ലാത്ത പുകയും മാലിന്യവും കൊണ്ട് നിറഞ്ഞ ഒരു പട്ടണത്തിൽ അവൻ ജോലിക്കായി പോയി. അവിടുത്തെ ജീവിതത്തോട് അവന് പൊരുത്തപ്പെടാൻ സാധിക്കുന്നില്ല. വലിയ വിലയ്ക്ക് ചക്കയും മാമ്പഴവും വാങ്ങിക്കുന്ന ഈ പട്ടണത്തോട് അയാൾക്ക് ലജ്ജ തോന്നി. അയാൾ കുട്ടിയായിരുന്നപ്പോൾ ഇതെല്ലാം വെറുതെ വഴിയോരങ്ങളിൽ കിടക്കുന്നത് അയാളുടെ ഓർമ്മയിൽ വന്നു. അയാൾ തിരിച്ച് തന്റെ ജോലി ഉപേക്ഷിച്ച് തന്റെ മലഗ്രാമത്തിൽ എത്തിയപ്പോൾ എന്തെന്നില്ലാത്ത സുഖം അയാൾ അനുഭവിച്ചു. അങ്ങനെയിരിക്കെ അയാൾ ജോലി ചെയ്തിരുന്ന ഇടത്ത് പുകയും മാലിന്യവും നിറഞ്ഞു നിൽക്കുന്നത് കണ്ട് കാർമേഘങ്ങൾ തന്റെ കണ്ണുനീർ നിർത്താതെ പൊഴിയിച്ചു കൊണ്ടിരുന്നു. ആ പൊഴിയലിൽ പുകയും മാലിന്യവും തുടച്ചുനീക്കപ്പെട്ടു. മലഗ്രാമത്തിൽ എന്തുകൊണ്ട് ഈ നാശത്തിന്റെ മഴ പെയ്തില്ല എന്നു ചിന്തിക്കുന്ന പട്ടണത്തിൽ ഒരു വൃക്ഷത്തൈ മുളച്ചുപൊങ്ങി

ബേസിൽ എം എ
10 C എം.ടി.എം.എച്ച്.എസ്.എസ് പാമ്പാക്കുട
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ