എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ഗ്രന്ഥശാല
എന്റെ വായനശാല
2021 ൽ ശതാബ്ദി ആഘോഷിക്കുന്നതോടൊപ്പം "എന്റെ വായനശാല"യുടെ നവീകരണവും ലക്ഷ്യമിടുന്നു.ഈ സ്കൂളിലെ അക്കാദമികമാസ്റ്റർ പ്ളാനിലെ 5 മേഖലകളിൽ ഒന്നാണ് വായന പരിപോഷിപ്പിക്കുന്നതിനുള്ള "എന്റെ വായനശാല" പദ്ധതി.
കുട്ടികൾക്കും മുതിർന്നവർക്കും വായനയോടുള്ള ആഭിമുഖ്യം കുറയുന്ന
ഇന്നത്തെ സാഹചര്യത്തിൽ കുട്ടികളെ ലൈബ്രറിയിലേക്കാകർഷിക്കുക ഏറ്റം ക്ളേശകരമാണ്.ആകർഷകമായ പുസ്തകങ്ങളും വായനാസൗകര്യവും ഒരുക്കി ലൈബ്രറി നവീകരണം നടപ്പിൽ വരുത്താനുള്ള ക്രമീകരണം ചെയ്തു വരുന്നു.പൊതുജനങ്ങളുൽ നിന്നും പുസ്തകം ശേഖരിച്ച് ലൈബ്രറിയിൽ ചേർക്കുന്നതിന്റെ ഭാഗമായി വായനാദിനത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ നടത്തി.ബാലമാസികകളും മറ്റു പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിലേക്ക് സ്വീകരിക്കുകയുണ്ടായി.പതിനായിരത്തിലധികം പുസ്തകങ്ങൾ ഉണ്ടെങ്കിലും പഴയ പുസ്തകങ്ങളോട് കുട്ടികൾക്കുള്ള ആഭിമുഖ്യക്കുറവ് പ്രകടമാണ്.എല്ലാ പ്രവൃത്തിദിവസങ്ങളിലും ഇടവേളകളിലും പുസ്തകവിതരണം നടത്തിവരുന്നു.ശ്രീ ബാബു കെ ബി ചുമതല വഹിക്കുന്നു.ക്ളാസ്സ് ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട്.വായനയോടുള്ള ആഭിമുഖ്യം കുട്ടികളിൽ വർദ്ധിച്ചുവരുന്നുണ്ട്.