ഒന്നായ് അണിചേരാം
ഒന്നായ് അണിചേരാം
ശുചിത്വ ഭാരതമായീടാനായി
ഒന്നായ് അണിചേരാം
പാലിക്കാം ശുചിത്വ ശീലങ്ങൾ
പരിപാലിക്കാം പരിസ്ഥിതിയെ നമ്മൾ
തച്ചുടച്ചു മാറ്റാം മാലിന്യ കൂട്
ആട്ടിയകറ്റാം പകർച്ചവ്യാധികളെ
നട്ടുവളർത്താം ചെറു തൈ വൃക്ഷങ്ങൾ
ശുദ്ധവായു ശ്വസിച്ച് ഇടാൻ
സംരക്ഷിക്കാം ജലസ്രോതസ്സുകളെ
കണികണ്ടുണരാൻ തെളിനീരുറവകളേ
ഒന്നായി അണിചേരാം
ഒന്നായി അണിചേരാം
ശുചിത്വ ഭാരതമായീടാനായി
ഒന്നായി അണിചേരാം