അമ്മു പൂമ്പാറ്റ
ചിറകുകൾ വിടർത്തി
പല വർണ്ണങ്ങൾ
ചുവപ്പ് മഞ്ഞ നീല
പല നിറത്തിലുള്ള പുള്ളികൾ
അവൾ പറന്നു പറന്നു
പൂന്തോട്ടത്തിൽ എത്തി
നിറയെ പൂക്കൾ
എല്ലാം വെള്ള പൂക്കൾ
ഇതെന്താ എല്ലാവർക്കും വെള്ളനിറം
അറിയില്ല ഞങ്ങൾ വിരിഞ്ഞപ്പോഴേ
ഇങ്ങനാണ്
ഈ പൂമ്പാറ്റക്ക് എന്ത് ചന്തം
പൂക്കൾ ഒന്നിച്ചു പറഞ്ഞു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത