എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ/അക്ഷരവൃക്ഷം/ കോവിഡ് 19 ഭീതിക്കപ്പുറം നൽകിയ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 ഭീതിക്കപ്പുറം നൽകിയ പാഠങ്ങൾ

കോവിഡ്19 ഭീതിയിൽ കഴിയുന്ന നമുക്ക് ഭീതിക്കപ്പുറം പുതിയ പാഠങ്ങൾ പകർന്നുനൽകുകയാണ് ഈ ലോക്ക്ഡൗൺ കാലം.ഫാസ്റ്റ്ഫുഡ്ഡും മറ്റും കഴിച്ച് നാടൻ ഭക്ഷണരീതിയെ അവഗണിച്ചിരുന്ന നമ്മൾ ഈ കോവിഡ്കാലത്ത് പറമ്പിലെ ചക്കയും മാങ്ങയും മറ്റും ഉപയോഗിച്ചുള്ള തനി നാടൻ ഭക്ഷണരീതിയിലേക്ക് തന്നെ തിരിച്ചുവന്നു. സ്വയംപര്യാപ്തതയുടെ ആവശ്യകത നാം ഈ ലോക്ക്ഡൗൺ കാലത്ത് മനസ്സിലാക്കിയിരിക്കുന്നു. വീട്ടുമുറ്റത്ത് വിളയുന്ന വിഷരഹിത പച്ചക്കറികൾ ഉപയോഗിച്ചുകൊണ്ട് ജീവിതശൈലീ രോഗങ്ങളെ ഫലപ്രദമായി തടയാൻ കഴിയുമെങ്കിലും പലരും നാടൻ ഭക്ഷണരീതിയോട് വിമുഖത കാണിച്ചിരുന്നു. എന്നാൽ ഈ കോവിഡ്19 കാലം സ്വയംപര്യാപ്തതയുടെ ആവിശ്യകതയെ കുറിച്ചുള്ള പുത്തൻ പാഠങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്. വിലകൂടിയ ഭക്ഷണങ്ങളുംവസ്ത്ര ങ്ങളുമില്ലാതെ ആർഭാടമൊഴിവാക്കി ജീവിക്കാൻ കഴിയുമെന്ന് ഈ ലോക്ക്ഡൗൺ കാലം തെളിയിച്ചിരിക്കുന്നു. വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും ശരിയായ മാലിന്യസംസ്കരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് നമ്മെ വീണ്ടും ഈ കോവിഡ്19 കാലം ഓർമപ്പെടുത്തുന്നു. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമൊക്ക പുറന്തള്ളപ്പെടുന്ന മലിനവായുവിനാൽ വീർപ്പുമുട്ടിയിരുന്ന, ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമെന്ന ഡൽഹിയുടെ കുപ്രസിദ്ധി ഈ ലോക്ക്ഡൗണിലെ വാഹനനിയന്ത്രണങ്ങളും മറ്റും മൂലം മായുകയാണ്. ലോകത്തിലെ ഏറ്റവുമധികം പക്ഷിവൈവിധ്യമുള്ള രണ്ടാമത്തെ നഗരമായ ഡൽഹിയിൽ ലോക്ക്ഡൗൺ കാലത്തു ശബ്ദമലിനീകരണം കുറഞ്ഞതുകൊണ്ട് പക്ഷികൾ വന്നു നിറഞ്ഞതായി പക്ഷിനിരീക്ഷകർ പറയുന്നു. നാം സ്വയം നിയന്ത്രിച്ചാൽ പ്രകൃതിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. ഈ ലോക്ക്ഡൗൺ കാലത്ത് പോലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എന്നാൽ ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിൽ സഞ്ചരിക്കുന്ന കേരളത്തോടൊപ്പം, അതിനുവേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങളോടൊപ്പം സഞ്ചരിക്കാൻ ചിലരെങ്കിലും വിമുഖത കാണിക്കുന്നത് വർത്തമാനകാലത്ത് നാം കണ്ടു.പ്രളയത്തെയും നിപ്പയെയും അതിജീവിച്ചതുപോലെ ആത്മവിശ്വാസവും ഇച്ഛാശക്തിയും അക്ഷീണമായ പരിശ്രമവും കൊണ്ട് നമ്മൾ കേരളീയർ ഈ കോവിഡ്19നെയും അതിജീവിക്കുമെന്ന് പ്രത്യാശിക്കാം


മുബാഷ്‌
എം കെ എൽ എം എച്ച് എസ് എസ് കണ്ണനല്ലുർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ