എം കെ എം യു പി എസ് നെൻമണിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2022-2023 വർഷത്തെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനാഘോഷവും

ശലഭോദ്യാന ഉദ്ഘാടനവും

നെന്മണിക്കര എം.കെ.എം.സി.യു.പി.സ്കൂളിലെ  പരിസ്ഥിതിദിനാഘോഷവും ശലഭോദ്യാനത്തിന്റെ ഉദ്ഘാടനവും  സമുചിതമായി നടന്നു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ T. S. ബൈജു നിർവ്വഹിച്ചു. 'ഒരേ  ഒരു ഭൂമി'  എന്ന 2022 ലെ പരിസ്ഥിതി ദിന സന്ദേശം പങ്കുവച്ചു കൊണ്ട് നമ്മുടെ സ്വന്തമായ ഭൂമിയെ എങ്ങിനെയൊക്കെ പരിപാലിക്കാം എന്ന് അദ്ദേഹം കുട്ടികളെ ഉദ്ബോധിപ്പിച്ചു.'വീട്ടിൽ ഒരു പച്ചക്കറി തോട്ടം 'പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വിജയലക്ഷ്മി കുട്ടികൾക്ക് പച്ചക്കറി വിത്ത് നൽകി നിർവ്വഹിച്ചു . പ്രധാനധ്യാപിക ശ്രീമതി സിന്ധു മേനോൻ, P.T. A പ്രസിഡന്റ് ശ്രീ പ്രജീഷ് കാട്ടിത്തറ, മാനേജ്മെന്റ് പ്രതിനിധി  സി.സജി തോമസ്, സിജെൻസി ജോസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ പരിസ്ഥിതിദിന സന്ദേശം പങ്കു വയ്ക്കുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തി.

വായനദിനം

നെന്മണിക്കര MKM CUP സ്ക്കൂളിൽ വായനദിനം സമുചിതമായി ആഘോഷിച്ചു.  അഞ്ചാം വാർഡ് മെമ്പർ ശ്രീമതി ബിന്ദു ശശീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാജു K. V ഒ.എൻ.വി. കുറുപ്പിന്റെ ''നിശാഗന്ധി' എന്ന കവിത ആലപിച്ച് വായന പക്ഷാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ മുകുന്ദപുരം താലൂക്ക് പ്രസിഡന്റ് ശ്രീ രാജൻ നെല്ലായി ചുമർ പത്രിക പ്രകാശനം ചെയ്ത് കവിതകളിലൂടെയും കഥകളിലൂടെയും കുട്ടികളുമായി സർഗ്ഗസല്ലാപം നടത്തി. HM ശ്രീമതി സിന്ധു ടീച്ചർ, PTA പ്രസിഡന്റ് ശ്രീ പ്രജീഷ് കാട്ടിത്തറ, സിസ്റ്റർ സജി തോമസ് എന്നിവർ സംസാരിച്ചു.

ചാന്ദ്ര ദിനo

ചാന്ദ്ര ദിനത്തിൽ കുട്ടികളിൽ ശാസ്ത്ര ബോധം ഉണർത്തുന്ന പ്രവർത്തനങ്ങൾ നടത്തി. പ്രബന്ധാവതരണം, പ്രസംഗം, ചുമർപത്രികാപ്രകാശനം, കുട്ടികൾ തയ്യാറാക്കിയ പതിപ്പിന്റെ പ്രകാശനം, അമ്പിളിമാമനെ അറിയാം പ്രദർശനം എന്നിവ നടത്തി. ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രദർശനം കാണുന്നതിന് രക്ഷിതാക്കൾ എത്തിയിരുന്നു.

അറിയാം  കർക്കിടകത്തെ

M.K.M.C.U.P.S.Nenmanikkara കർക്കിടക മാസ  സവിശേഷതകൾ മനസ്സിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദശപുഷ്പങ്ങൾ ,പത്തിലകൾ എന്നിവയെ തെരുവുനാടകത്തിലൂടെ പരിചയപ്പെടുത്തി. കുട്ടികൾക്ക് കർക്കിടക കഞ്ഞിയും പത്തില തോരനും പ്ലാവില  സ്പൂണും നൽകി. PTA കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷം

നെന്മണിക്കര M.K M.C.U.P.സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇന്ന് സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ് എന്നതായിരുന്നു പ്രവർത്തനം. വിദ്യാർത്ഥികൾ , അധ്യാപകർ, ജനപ്രതിനിധികൾ, B P C തുടങ്ങിയവർ വെളുത്ത കാൻവാസിൽ കൈയ്യൊപ്പ് ചാർത്തുന്നതായിരുന്നു പരിപാടി. സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പിന്റെ ഉദ്ഘാടനം നെന്മണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ ബൈജു T S നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശ്രീമതി ഭദ്ര മനു, ബിന്ദു ശശീന്ദ്രൻ, കൊടകര B P C ശ്രീ നന്ദകുമാർ K , പ്രധാനധ്യാപിക സിന്ധു മേനോൻ , മാനേജ്മെന്റ് പ്രതിനിധി Sr സജി തോമസ് , PTA പ്രസിഡന്റ് ശ്രീ പ്രജീഷ് കാട്ടിത്തറ തുടങ്ങിയവർ സംസാരിച്ചു. വെളുത്ത കാൻവാസിൽ സന്നിഹിതരായിരുന്ന എല്ലാവരും സ്വാതന്ത്ര്യത്തിന്റെ, അഭിമാനത്തിന്റെ കൈയ്യൊപ്പ് ചാർത്തി. തുടർന്ന് സ്കൂൾ ബാന്റിന്റെ അകമ്പടിയോടെ സ്വാതന്ത്ര്യ സമര സേനാനികളെ അണിനിരത്തി വർണ്ണ ശബളമായ സ്വാതന്ത്ര്യ ദിനറാലി നടത്തി.

M K.M.C.U.P.S.Nenmanikkara സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് കുടുംബശ്രീ പ്രവർത്തകർപതാകകൾ സ്കൂളിന് കൈമാറി.  പാലിയേക്കര ടോൾ പ്ലാസയിൽ നിന്നും surprise gift ആയി എല്ലാ കുട്ടികൾക്കും പതാക സമ്മാനിച്ചു. സ്കൂളിൽ ഇന്ന് പതാക നിർമാണ മത്സരം, പ്രസംഗ  മത്സരം എന്നിവ നടത്തി.