എം എ എം യു പി എസ് അടുക്കത്ത്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മരുതോങ്കര ഗ്രാമപഞ്ചായത്തിൻറെ പടിഞ്ഞാറെ അറ്റത്ത് ഗ്രാമ വിശുദ്ധിയുടെ നദീസംയോജനം സാംസ്കാകാരികോത്തമമാക്കിയ അടുക്കത്ത് പ്രദേശത്തിൻറെ മേനിയും വിലാസവുമാണ് അടുക്കത്ത്എം എ യു പി സ്ക്കൾ 1958 ൽ സ്ഥാപിതമായ അടുക്കത്ത്എം എ യു പി സ്ക്കൾ ചരിത്രപഥങ്ങളിലെ തെളിവെളിച്ചമായ് കാലത്തിനുമുന്പെ സഞ്ചരിക്കുകയാണ്. കുറ്റ്യാടി പ്രദേശത്തിൻറെ പ്രബല ജൻമികുടുംബമായ മേപ്പാട്ട് തറവാട്ടിലെ അംഗവും പ്രദേശത്തെ വിദ്യഭ്യാസ സാമൂഹിക പ്രശ്നങ്ങളിൽ പങ്കുവഹിച്ചിരുന്ന ആളായിരുന്നു ജനാബ് നെല്ലിയുളളതിൽ കുഞ്ഞമ്മദ് മുക്കുമലയിൽ ഖലമു കൊണ്ട് അറബി അക്ഷരം കുറിക്കുന്നതിലും ഖുറാനിലെ സൂക്തങ്ങൾ മനപാഠമാക്കുന്നതിലും വിദ്യഭ്യാസത്തിൻറെ പൂർത്തീകരണം കണ്ട മുസ്ലിംങ്ങളും അറിയാനും പഠിക്കാനുമുളള അവകാശങ്ങളൊക്കെയും പാടത്തും പറന്പിലും വിയർപ്പിനൊപ്പം ഒഴുക്കികളഞ്ഞ ഈഴവരും മറ്റു പിന്നോക്ക വിഭാഗങ്ങളുമായിരുന്നു. ഈ പ്രദേശത്തിൻറെ ജനപഥങ്ങളിൽ അധികവും. എങ്കിലും ജീവിതത്തിൻറെ നിമ് ന്നോന്നതങ്ങളിൽ കാലത്തിൻറെ മാറ്റം സ്പർശിക്കാൻ ആഗ്രഹിച്ച ചിലരെങ്കിലും ഈ നാട്ടിലുണ്ടായി . അക്കൂട്ടത്തിൽ പ്രഥമഗണനീയൻ നെല്ലിയുളളതിൽ കുഞ്ഞമ്മദ് സാഹിബായിരുന്നു.അദ്ദേഹത്തിൽ നാദാപുരം എം എൽ എ ആയിരുന്ന സഖാവ് ശ്രി സി എച്ച് കണാരനെ പോലുളള മഹദ് വ്യക്തി കളുടെ സ്വാധീനം കൂടി ചേർന്നപ്പോഴാണ് ഈ നാടിൻറെ വിദ്യഭ്യാസ നവോത്ഥാനത്തിൻറെ തുടക്കം കുറിക്കപ്പെട്ടത്. മാനേജ്മെൻറ് സ്ക്കഉുകൾ അനുവദിക്കപ്പെട്ടതിൽ ഒരു നിശ്ചിതസംഖ്യ സർക്കാരിൽ കെട്ടിവെക്കണമെന്ന് നിയമമുണ്ടായിരുന്ന കാലം അത്തരം ഒരു സംഖ്യ കെട്ടിവെച്ച് സ്ക്കൂൾ തുടങ്ങാൻ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞമ്മദ് സാഹിബ് ശ്രീ സി എച്ച് കണാരേട്ടനെ അറിയിക്കുകകയും അദ്ദേഹം നിയമസഭയിൽ ശക്തമായി ഇടപ്പെടുകയും നിയമം ഭേദഗദതി ചെയ്യുന്നതിന് കളമൊരുക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് ഈ വിദ്യാലയത്തിന് അംഗീകാരം കിട്ടുന്നത്.
1958 ആഗസ്റ്റ് മാസം 4ാം തിയ്യതി അന്നത്തെ നാദാപുരം എ ഇ ഒ ശ്രീ ഗോവിന്ദൻ നന്പ്യാർ ഉദ്ഘാടനം നിർവഹിച്ച അടുക്കത്ത് എം എ എം യു പി സ്ക്കൾ 30 കുട്ടികളും ഒരു അധ്യാപകനുമായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. എം മൊയ്തു മാസ്റ്ററായിരുന്ന ആദ്യത്തെ പ്രധാനധ്യാപകൻ . കഞ്ഞിയും ശർക്കരയും വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു മൊയ്തു മാസ്റ്റർ കുുട്ടികളെ സ്ക്കൂളിലേക്ക് ആകർഷിച്ചത്. അക്ഷരത്തേക്കാളേറെ കാളുന്ന വയറിന് അന്നം തേടുന്ന പാവപ്പെട്ട ഒരു സമൂഹത്തിന് ഒരു പ്രചോദനമായിരുന്നു ഇത്.
നെല്ലിയുളളതിൽ കുുഞ്ഞമ്മദിൻറെ വേർപാടിനു ശേഷം അദ്ദേഹത്തിൻറെ പത്നി മാനേജരായി ഇവരുടെ പുത്രൻ എൻ സലിം പിന്നിട് മാനേജരായി പ്രവർത്തിച്ചു. 2004ൽ കുറ്റ്യാടി മുസ്ലിം യത്തിംഖാന ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് പദവി ഏറ്റെടുത്തു. അർദ്ധപട്ടിണിയിലും മുഴു പട്ടിണിയിലും ജീവിതം പൂരിപ്പിച്ച തികച്ചും സാധാരണക്കാരായ ജനവിഭാഗമായിരുന്നു ഈ ഗ്രാമത്തിലേറെയും. അറിവിൻരെ അനന്ത വിശാലതയെക്കുറിച്ച് വല്ലാത്ത അവബോധമെന്നും ഈ സാധാരണക്കാർക്കില്ലായിരുന്നു. എങ്കിലും അറിയാനുളള ആഗ്രഹവും സ്വപ്നങ്ങളും നെഞ്ചിലേറ്റി ക്ഷേത്രവും പളളിയും പരിശുദ്ധിയോടെ പരിപാലിച്ച ീ ജനത ഈ കാണുന്ന വിദ്യാലയത്തിൻറെ പരിപാലരരും കാവലാളുകലുമായി കളിക്കളവും മൂത്രപ്പുരയും കുടിവെളളപൈപ്പും ഇത്തരമ പരുപാലനത്തിൻറെ ശേഷിപ്പുകൾ തന്നെയാണ്,പുതിയ മാനേജ്മെൻറ് പദവി ഏറ്റെടുത്തതിന് ശേഷം ഭൗതികസാഹചര്യങ്ങൾ മികവുറ്റതാക്കി. സ്ക്കുളും അതിൻറെ സ്വത്തുക്കളും രേഖയിലും റജിസ്ടേഷനിലും മാനേജ്മെൻറിതാണെങ്കിലും അതിലപ്പുറം യാഥാർത്യബോധത്തിന് മുന്പിൽ നാട്ടികാരുടെതാണ്. അവരാണ് ഇതിനെ വളർത്തിയവർ അവർതന്നെയാണ് ഇന്നും വളർത്തുന്നതും.
അനവധി തലമുറകളുടെ മനസ്സിലും മസ്തിഷ്കത്തിലും ആന്തോളനങ്ങൾ തീർത്ത് ആറ് പതിറ്റാണ്ടിൻറെ കർമ്മസാഫല്യത്തിലെത്തി നിൽക്കുകയാണ് ഈ വിദ്യാലയം. അക്ഷരവും അക്കവും ജീവീതയോധനത്തിൻറെ സമവാക്യങ്ങളാക്കി തലമുറകളിലേക്ക് സാംസ്കാകാരിത ചൊരിഞ്ഞു നൽകി മുന്നേറുന്ന ഒറഉ ഗ്രാമീണജനസമൂഹത്തെ സ്യഷ്ടിച്ചെടുക്കാൻ ഈ വിദ്യാല.ത്തിനു സാധിക്കുന്നുണ്ടങ്കിൽ ആ സ്ഥാപനം പ്രസക്തവും പ്രായോഗികമാണെന്നു പറയാം. അത്തരമൊരു കർമ്മനിർവഹണത്തിൽ അടുക്കത്ത് എം എ എ യു പി സ്ക്കൂൾ വിജയം കൈവരിച്ചിരിക്കുന്നു. സമൂഹത്തിൻറെ വിവിധ കൈവഴികളെ സർഗാത്മകമാക്കി നയിച്ചും നനച്ചും മുന്നോട്ട് പോകുന്ന പരശ്ശതം മഹത്വ്യക്തികളെ അടിക്കല്ലിട്ടു പടുതുയർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാംസ്ക്കാരിക കേന്ദ്രമായും ജ്ഞാനത്തിൻറെ വാത്മീകമായും കാലത്തോട് ക്രിയാത്മകമായി സംവദിക്കുന്ന ഈ സ്ഥാപനത്തിലൂടെ കടന്നു പോയ തലമുറകൾ ഈ വിദ്യാലയതിൻറെ അഭിമാന ധ്വജവാഹകരാണ് ആയിരങ്ങൾ വിദ്യനുകർന്ന് ഈ പടിയിറങ്ങിയിട്ടുണ്ട്. അവരിൽ എല്ലാവരുംവിവിധ മേഖലകളുടെ അത്യുന്നതങ്ങളിൽ ഇടം നേടിയിരിക്കുന്നു. ഇന്ന് വിദ്യാലയത്തിൽ 14 അധ്യാപകരും ഒരു ഓഫീസ് അസിസ്റ്റൻറും സേവനമനുഷ്ഠിച്ചിട്ടു പോരുന്നു. അധ്യാപകുരും അധ്യാപകരക്ഷകർത്യസമിതിയും കർമ്മഭൂമിയിൽ ഇറങ്ങിയതിൻറെ ചരിത്രവും ഈ വിദ്യാലയത്തിൻറെതാണ് കുതിപ്പിവും കിതപ്പിലും കൂടെ നിൽക്കുന്ന പി ടി എ പ്രസിഡണ്ട് കെ പി ഇബ്രാഹിമിൻറെ നേത്യത്വത്തിൽ ഒരു മികച്ച പി ടി എ നിലവിലുണ്ട്. ഇന്ന് 214 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ എല്ലാ ക്ലാസ്സുകൾക്കും പാരലായി ഇംഗ്ഗീഷ് മീഡീയം പ്രവർത്തിച്ചുവരുന്നു. പാഠ്യ പ്രവർത്തനങ്ങളിൽ മികവുറ്റ നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ നിന്നും ചുറ്റു പ്രദേശങ്ങളിലെ ഹൈസ്ക്കൂളിൽ പോയി ഉപരി പഠനം നടത്തുന്നവർ ഉയർന്ന മാർക്കോടെ എസ് എസ് എൽ സി പാസ്സാകുന്നു എന്നത് ശ്രദ്ധേയമാണ്. പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ സാന്നിദ്ധ്യം ഈ സ്ക്കൂൾ പുലർത്തി വന്നിട്ടുണ്ട്. സംസ്ഥാനശാസ്ത്രോസവത്തിൽ തുടർച്ചയായ മൂന്നാം തവണയും വിജയ കിരിടമണിഞ്ഞ രാഹുൽ ബാബുവും സ്പോട്സ് സ്ക്കൂളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അർച്ചന, സുബിൻ ജിതേഷ് എന്നിവരും ചരിത്രത്തിൻറെ നേർസാക്ഷികളാണ് .യു എസ് എസ് സ്ക്കോളർഷിപ്പ് പരീക്ഷ.സുഗമഹിന്ദി പരീക്ഷ സംസ്ക്യത സ്ക്കോളർഷിപ്പ് ക്വിസ്സ് മത്സരങ്ങൾ ജില്ലാതല ഉപന്യാസ മത്സരങ്ങൾ എന്നിവയിൽ ശ്രേദ്ധേയമായ നേട്ടം ഈ വിദ്യാലയത്തിനുണ്ട്. പത്രവായനക്കും ഗൗവവമായ വായനസംസ്ക്കാരം വളർത്തുന്നതിലും ഉയർന്ന പരിഗണനയും കണിശതയും പുലർത്തുന്ന ഈ വിദ്യാലയം ചെയ്ത സേവനത്തേക്കാളേ ഇനിയും ചെയ്യാനിരിക്കുന്നതെയുളളു.മാറുന്ന സാഹചര്യത്തോട് ക്രിയാത്മകമായ പ്രതികരിക്കുന്ന തലമുറകലെ രാഷ്ടസേവനത്തിൻെ മാർഗത്തിൽ സ്യഷ്ടിച്ചു വിടാനോരുങ്ങുന്നകർമ്മ പദ്ധതികൾ വിദ്യാഭ്യാസ വകുപ്പിൽ നിന്നും നാട്ടുകാരിൽ നിന്നും അതിലുപരി ഭരണകർത്താക്കളിൽ നിന്നും ഈ വിദ്യാലയംപ്രതീക്ഷിക്കുന്നു.